തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ കരി ഓയിൽ ഒഴിക്കുകയും പോസ്‌റ്റർ വലിച്ചു കീറുകയും ചെയ്‌തതായി പരാതി. പാങ്ങപ്പാറ, കുറ്റിച്ചൽ ഭാഗത്ത് സ്‌ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോർഡുകളിലാണ് കരി ഓയിൽ ഒഴിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ശ്രീകാര്യം പോലീസിൽ പരാതി നൽകുമെന്ന് സിപിഎം അറിയിച്ചു.
കഴക്കൂട്ടം മണ്ഡലത്തിൽ നിന്നാണ് കടകംപള്ളി ഇത്തവണയും ജനവിധി തേടുന്നത്. കോൺഗ്രസിന്റെ എസ്എസ് ലാലും, ബിജെപിയുടെ ശോഭാ സുരേന്ദ്രനുമാണ് ഇവിടെ കടകംപള്ളിയുടെ പ്രധാന എതിരാളികൾ. ശബരിമല വിഷയമടക്കം സജീവ ചർച്ചയാക്കാൻ എതിരാളികൾ സജീവ ശ്രമം നടത്തുന്നതിനിടെയാണ് പോസ്‌റ്ററുകൾ നശിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി നേരിട്ടെത്തി പാങ്ങപ്പാറ, കുറ്റിച്ചൽ ഭാഗങ്ങളിലെ ജനങ്ങളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് പോസ്‌റ്ററുകൾ നശിപ്പിക്കപ്പെടുന്നത്.
Also Read: കളമശ്ശേരി മുസ്‌ലിം ലീഗ് സ്‌ഥാനാർഥിത്വം; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പി രാജീവ്