എറണാകുളം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കളമശ്ശേരി മണ്ഡലത്തിലെ മുസ്‌ലിം ലീഗിന്റെ സ്‌ഥാനാർഥിത്വം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന ആരോപണവുമായി ഇടത് സ്‌ഥാനാർഥി പി രാജീവ്. ലീഗ് കളമശ്ശേരിയിൽ നടത്തുന്നത് വെല്ലുവിളിയാണെന്നും ആത്‌മാഭിമാനമുള്ള ആരും അതിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഭരണ മികവിന് തുടർച്ച വേണോ അഴിമതിക്ക് പിന്തുടർച്ച വേണോ എന്നതാണ് കളമശ്ശേരിയിൽ ഉയരുന്ന ചോദ്യമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഒപ്പം തന്നെ ആരുടേയും സമ്മർദ്ദത്തിന് വഴങ്ങിയില്ല സിപിഎം എറണാകുളത്ത് സ്‌ഥാനാർഥികളെ നിർണയിച്ചതെന്നും പി രാജീവ് കൂട്ടിച്ചേർത്തു. സംസ്‌ഥാനത്ത് എറണാകുളം ജില്ലയിലെ എൽഡിഎഫ് സ്‌ഥാനാർഥി പട്ടിക ജില്ലയുടെ ഒരു ക്രോസ് സെക്ഷനാണെന്നും, എല്ലാ മേഖലകളിലും പ്രതിനിധ്യമുള്ള ആളുകളാണ് ജില്ലയിൽ ഇടത് സ്‌ഥാനാർഥികൾ എന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകൻ, ഡോക്‌ടർ, ആർകിടെക്‌ട്, സാമൂഹിക പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ നിന്നുള്ള ആളുകളാണ് ഇത്തവണ എറണാകുളത്ത് നിന്നും ഇടത് പക്ഷത്തിന് വേണ്ടി മൽസരിക്കുന്നത്. കൂടാതെ സ്‌ഥാനാർഥി നിർണയം സംബന്ധിച്ച് ഉയർന്ന വിവാദങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം അറിയിച്ചു.
Read also : ഇരിക്കൂർ; ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയുടെ തീരുമാനം ഇന്ന് അറിയാം