ബിജെപിക്കെതിരെ ഭരണഘടനാ ലംഘനം ആരോപിക്കുന്നവർ പാർട്ടി ഭരണഘടന പാലിക്കുന്നില്ല- കപിൽ സിബൽ

By Desk Reporter, Malabar News
kapil sibal aginst congress_2020 Aug 30
Ajwa Travels

ന്യൂഡൽഹി: കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബൽ. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കോൺ​ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് നൽകിയ കത്തിൽ ഉന്നയിച്ച ആശങ്കകളൊന്നും നേതൃത്വം പരി​ഗണിക്കുകയോ പങ്കുവക്കുകയോ ചെയ്തിട്ടില്ല. കത്തുനൽകിയവരെ പാർട്ടി പ്രവർത്തകർ ആക്രമിച്ചപ്പോൾ ഒരു നേതാവുപോലും തങ്ങളെ അനുകൂലിച്ച് സംസാരിച്ചില്ലെന്നും കപിൽ സിബൽ പറഞ്ഞു.

“ ബിജെപി ഇന്ത്യൻ ഭരണഘടനയെ പിന്തുടരുന്നില്ലെന്നും ജനാധിപത്യത്തിന്റെ അടിത്തറ നശിപ്പിക്കുകയാണെന്നുമാണ് കോൺഗ്രസ് എപ്പോഴും ആരോപിക്കുന്നത്. ഞങ്ങൾക്ക് എന്താണ് വേണ്ടത്? ഞങ്ങളുടെ (പാർട്ടിയുടെ) ഭരണഘടന പാലിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ആർക്കാണ് ഇതിനെ എതിർക്കാനാവുക? ”-അദ്ദേഹം ചോദിച്ചു.

“ഈ രാജ്യത്തെ രാഷ്ട്രീയം, ഞാൻ ഏതെങ്കിലും പ്രത്യേക പാർട്ടിയെക്കുറിച്ചല്ല പറയുന്നത്, ഇപ്പോൾ പ്രാഥമികമായി വിശ്വസ്തതയെ അടിസ്ഥാനമാക്കിയുള്ളതാണ്. വിശ്വാസ്യതയും അതിൽ അധികം ​ഗുണങ്ങളും ഞങ്ങൾക്ക് ആവശ്യമാണ്. എന്താണ് ആ അധിക ​ഗുണം? അതാണ് യോ​ഗ്യതയും പ്രതിബദ്ധതയും. കൂടാതെ കേൾക്കാനും ചർച്ച ചെയ്യാനുമുള്ള മനസ്സ്. ഇതായിരിക്കണം രാഷ്ട്രീയം ”- അദ്ദേഹം പറഞ്ഞു.

കത്തിൽ പറഞ്ഞ കാര്യങ്ങൾ കോൺ​ഗ്രസ് പ്രവർത്തക സമിതിയെ അറിയിക്കേണ്ടതായിരുന്നുവെന്ന് സിബൽ പറഞ്ഞു. “അതാണ് സംഭവിക്കേണ്ട അടിസ്ഥാന കാര്യം. ഞങ്ങൾ എഴുതിയതിൽ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ, തീർച്ചയായും, ഞങ്ങളെ ചോദ്യം ചെയ്യാം, ഞങ്ങളെ ചോദ്യം ചെയ്യണം. ”- സിബൽ കൂട്ടിച്ചേർത്തു.

കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ടാണ് കപിൽ സിബൽ അടക്കമുള്ള 23 നേതാക്കൾ സോണിയ ​ഗാന്ധിക്ക് കത്തു നൽകിയത്. കത്തു നൽകിയവർക്കെതിരെ രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ളവർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE