അനുനയ നീക്കം; ജി 23 നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തിയേക്കും

By Desk Reporter, Malabar News
Rahul Gandhi in Wayanad today; Will participate in various programs
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെടുന്ന ജി-23 നേതാക്കളുമായി രാഹുല്‍ ഗാന്ധി ഉടന്‍ കൂടിക്കാഴ്‌ച നടത്തിയേക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിന് മുന്‍പ് തന്നെ രാഹുല്‍ ജി-23 നേതാക്കളെകണ്ട് മഞ്ഞുരുക്കത്തിനായി ശ്രമം നടത്തുമെന്നാണ് സൂചന.

കോണ്‍ഗ്രസിന് സ്‌ഥിരം അധ്യക്ഷന്‍ വേണമെന്ന നിലപാടില്‍ ജി-23 നേതാക്കള്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്‌ചക്ക് രാഹുല്‍ ഒരുങ്ങുന്നത്. ചിന്തന്‍ ശിബിറിന്റെ അജണ്ട അടക്കമുള്ള വിഷയങ്ങള്‍ രാഹുല്‍ ജി- 23 നേതാക്കളുമായി ചര്‍ച്ച ചെയ്യും. ജി-23 നേതാക്കളുള്‍പ്പടെ പാര്‍ട്ടിയിലെ 10 മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്നോ നാളെയോ ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോർട്.

2014, 2019, 2020, 2021, 2022 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസ് തകര്‍ന്നടിയുന്നത് ചൂണ്ടിക്കാട്ടിയാണ് ജി- 23 നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെടുന്നത്. പാര്‍ട്ടിക്ക് സ്‌ഥിരം അധ്യക്ഷന്‍ വരാതെ സംഘടനയെ ശക്‌തിപ്പെടുത്താനാകില്ലെന്ന നിലപാടിലാണ് ജി-23 നേതാക്കള്‍. കോണ്‍ഗ്രസ് യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ജി-23 നേതാക്കള്‍ ഉയര്‍ത്തിയിരുന്നത്.

ഇപ്പോഴത്തെ നേതൃത്വത്തില്‍ വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. ക്ഷണിച്ച് വരുത്തിയ തോല്‍വിയാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും കോണ്‍ഗ്രസിന്റെ തണല്‍ ജനങ്ങല്‍ക്ക് നഷ്‌ടമാക്കിയ തോല്‍വിയാണ് ഉണ്ടായതെന്നും ജി- 23 നേതാക്കൾ വിമര്‍ശിച്ചിരുന്നു.

Most Read:  വാട്‌സാപ്പിനെ വെല്ലാൻ ഗൂഗിൾ ‘അല്ലോ’ വീണ്ടും വരുന്നോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE