കറുപ്പിൽ തിളങ്ങി കരിഷ്‌മ കപൂർ

By News Bureau, Malabar News
karishma kapoor-fashion
Ajwa Travels

വെള്ളാരം കണ്ണുകള്‍ കൊണ്ട് ആരാധക ഹൃദയങ്ങൾ കീഴടക്കിയ ബോളിവുഡ് താരമാണ് കരിഷ്‌മ കപൂർ. ഒരു കാലത്ത് ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്ന സൂപ്പര്‍ നായികയായ കരിഷ്‌മയ്‌ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്.

ഇടയ്‌ക്ക് വെള്ളിത്തിരയില്‍ നിന്നും അൽപം അകന്നു നിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം തന്റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച പുത്തന്‍ ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ കൈയ്യടി നേടുന്നത്.

കറുപ്പ് നിറത്തിലുള്ള വസ്‌ത്രത്തിലാണ് ഇക്കുറി താരം തിളങ്ങുന്നത്.

തിളക്കമുള്ള ബ്ളാക്ക് ഡ്രസ് ഓഫ് ഷോള്‍ഡര്‍ മോഡലിലാണ് ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. ഡയമണ്ട് ജ്വല്ലറി ആണ് ഇതിനൊപ്പം താരം പെയർ ചെയ്‌തിരിക്കുന്നത്‌.

കൂടാതെ ചുവപ്പ് നിറത്തിലുള്ള ലിപ്‌സ്‌റ്റിക്കും മിനിമല്‍ മേക്കപ്പും തിരഞ്ഞെടുത്തിരിക്കുന്നു. ഏതായാലും താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

Most Read: ‘ചുണ്ടെലി ചുരുണ്ടെലി’ പാടി സൗബിൻ; ‘മ്യാവൂ’ പ്രൊമോ ഗാനമെത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE