കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു

By Staff Reporter, Malabar News
national image_malabar news
B Narayan Rao
Ajwa Travels

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എംഎല്‍എ മരിച്ചു. കോണ്‍ഗ്രസ് എംഎല്‍എ ബി നാരായണ്‍ റാവു ആണ് മരിച്ചത്. 65 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

കര്‍ണാടകയിലെ ബീദാര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ നാരായണ്‍ റാവുവിനെ സെപ്റ്റംബര്‍ 11നാണ് കോവിഡ് ബാധയെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനാല്‍ ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഡെല്‍ഹി എയിംസില്‍ കോവിഡ് ചികിത്സയില്‍ ഇരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്.

അതേസമയം നാരായണ്‍ റാവുവിന്റെ മരണത്തില്‍ ഖേദിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനം അറിയിക്കുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE