കോവിഡ്; ജനുവരി 2 വരെ രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തി കർണാടക

By Trainee Reporter, Malabar News
Malabar-News_BS-Yediyurappa
Ajwa Travels

ബംഗളൂര്: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തി കർണാടക സർക്കാർ. രാത്രി 10 മുതൽ രാവിലെ 6 വരെയാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ജനുവരി 2 വരെ കര്‍ഫ്യൂ തുടരും.

“കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്‌ചാത്തലത്തിൽ ഇന്നുമുതൽ ജനുവരി രണ്ടുവരെ 10 മുതൽ രാവിലെ 6 മണിവരെ കര്‍ഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചു”, കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. എല്ലാവരും ഇതിനോട് സഹരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. എന്നാൽ കര്‍ഫ്യൂ ഏർപ്പെടുത്താനുള്ള തീരുമാനത്തോടെ ക്രിസ്‌മസ്‌, പുതുവൽസര ആഘോഷങ്ങൾക്ക് നിറം മങ്ങുമെന്നാണ് സൂചന

കോവിഡിന്റെ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ മഹാരാഷ്‌ട്രയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബ്രിട്ടണിലാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇതോടെ ലോകത്തിന്റെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Read also: ജല്ലിക്കട്ട് നടത്താന്‍ അനുമതി; കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE