കാസർഗോഡ്: കാഞ്ഞങ്ങാട് റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്ന് സ്‌ത്രീകൾ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ആലീസ് തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.
കള്ളാറിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം കോട്ടയത്തേക്ക് മടങ്ങുന്നതിനായി റെയിൽവേ സ്‌റ്റേഷനിലേക്ക് വരുന്നതിനിടെയാണ് അപകടം. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്ത് നിന്ന് വന്ന ട്രെയിൻ മൂന്നുപേരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
Most Read| അജിത് കുമാറിനെതിരായ അന്വേഷണം; കൂടുതൽ പേരുടെ മൊഴിയെടുക്കും