പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ കെജ്‌രിവാള്‍; ബിജെപിയുമായി കൈകോര്‍ത്തുവെന്ന് ആരോപണം

By Staff Reporter, Malabar News
kejriwal image_malabar news
അരവിന്ദ് കെജ്‌രിവാള്‍
Ajwa Travels

ന്യൂഡെല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അമരീന്ദര്‍ സിംഗ് ബിജെപിയുമായി കൈകോര്‍ത്തുവെന്ന് പറഞ്ഞ കെജ്‌രിവാള്‍ അമരീന്ദര്‍ സിംഗ് തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതായും ആരോപിച്ചു. കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയാണെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

‘ഡെല്‍ഹിയില്‍ കരിനിയമങ്ങള്‍ പാസാക്കിയെന്ന് എനിക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിട്ടുണ്ട്. എങ്ങനെയാണ് അദ്ദേഹത്തിന് ഇത്ര താഴ്ന്ന നിലയിലുള്ള രാഷ്‌ട്രീയം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്? സംസ്‌ഥാന സര്‍ക്കാരുകളല്ല ഇത് നടപ്പാക്കേണ്ടത്. അങ്ങനെയാണെങ്കില്‍ രാജ്യത്തെ കര്‍ഷകര്‍ എന്തിനാണ് കേന്ദ്രവുമായി ചര്‍ച്ച നടത്തുന്നത്’, കെജ്‌രിവാള്‍ ചോദിച്ചു.

നേരത്തെ തന്നെ ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് യൂണിറ്റ് പഞ്ചാബ് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിയന്ത്രിക്കുന്നതെന്ന് ആരോപണം ഉന്നയിച്ചിരുന്നു. ഡെല്‍ഹി സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പാസാക്കുന്നതിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അമരീന്ദര്‍ സിങ്ങും ബിജെപിയും കൈകോര്‍ത്തുവെന്നും യൂണിറ്റ് പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു.

അതേസമയം നഗരത്തിലെ ഒമ്പത് സ്‌റ്റേഡിയങ്ങളെ താല്‍കാലിക ജയിലുകളാക്കി മാറ്റാനുള്ള ഡെല്‍ഹി പോലീസിന്റെ ആവശ്യം അംഗീകരിക്കാത്തതില്‍ കേന്ദ്രത്തിന് വിരോധമുണ്ടെന്ന് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. കര്‍ഷകരെ സ്‌റ്റേഡിയങ്ങളില്‍ പ്രവേശിപ്പിക്കാന്‍ കേന്ദ്രത്തിന് പദ്ധതി ഉണ്ടായിരുന്നുവെന്നും സ്‌റ്റേഡിയങ്ങളെ ജയിലുകളാക്കാന്‍ അനുമതി നല്‍കാത്തതില്‍ അവര്‍ അസ്വസ്‌ഥരാണെന്നും കെജ്‌രിവാള്‍ വ്യക്‌തമാക്കി.

Read Also: ശനിയാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധം നടത്താന്‍ ആഹ്വാനവുമായി കര്‍ഷക കൂട്ടായ്‌മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE