കേളി അസീസിയ സൂപ്പർ കപ്പ്; അറേബ്യൻ ചലഞ്ചേഴ്‌സ്‌ ജേതാക്കൾ

By News Desk, Malabar News
Ajwa Travels

റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ ആറാമത് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൂപ്പര്‍ കപ്പ് 2022 സെവന്‍സ് ഫുട്‌ബോള്‍ ടൂർണമെന്റിൽ അറേബ്യന്‍ ചലഞ്ചേഴ്‌സ് ജേതാക്കളായി. ന്യൂ സനയ്യ അല്‍ ഇസ്‌കാന്‍ ഗ്രൗണ്ടില്‍ നടന്ന മൽസരത്തില്‍ റിയാദ് ബ്‌ളാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയാണ് അറേബ്യന്‍ ചലഞ്ചേഴ്‌സ് ജേതാക്കളായി. ന്യൂ സനയ്യ അല്‍ ഇസ്‌കാന്‍ ഗ്രൗണ്ടില്‍ നടന്ന മൽസരത്തില്‍ റിയാദ് ബ്‌ളാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയാണ് അറേബ്യന്‍ ചലഞ്ചേഴ്‌സ് ജേതാക്കളായത്. കേളിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തോട് മുന്നോടിയായാണ് ഏരിയാ സമ്മേളനങ്ങള്‍ നടക്കുന്നത്.

റിയാദ് ഫുട്ബാള്‍ അസോസിയേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത എട്ട് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റ് കേളി മുഖ്യ രക്ഷാധികാരിയും ലോക കേരളാ സഭാംഗവുമായ കെപിഎം സാദിഖ് ഉൽഘാടനം ചെയ്‌തു. സംഘാടക സമിതി ചെയര്‍മാന്‍ റഫീഖ് അരിപ്ര അധ്യക്ഷതയും കണ്‍വീനര്‍ ഷാജി റസാഖ് സ്വാഗതവും പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഇതാര്‍ ഹോളി ഡേയ്‌സ് പ്രതിനിധി യാസിര്‍, ഡോക്‌ടർ സമീര്‍ പോളി ക്‌ളിനിക് പ്രതിനിധി റഫീഖ് ഹസ്സന്‍, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ടൂര്‍ണമെന്റിന്റെ കിക്കോഫ് കേളി കേന്ദ്ര സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഷറഫുദീന്‍ നിര്‍വ്വഹിച്ചു. ഫൈനലില്‍ റിയാദ് ബ്‌ളാസ്‌റ്റേഴ്‌സ്-അറേബ്യന്‍ ചാലഞ്ചേഴ്‌സ് മൽസരം 1-1 സമനിലയില്‍ കലാശിച്ചു. ടൈബ്രേക്കറില്‍ അറേബ്യന്‍ ചാലഞ്ചേഴ്‌സ് 5 – 4ന് ജേതാക്കളായി. റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്റെ (റീഫ) റഫറി പാനലാണ് കളി നിയന്ത്രിച്ചത്.

സമാപനച്ചടങ്ങില്‍ കേളി വൈസ് പ്രസിഡണ്ട് സുരേന്ദ്രന്‍ കൂട്ടായി, സംഘാടകസമിതി കണ്‍വീനര്‍ ഷാജി റസാഖ്, ഇതാര്‍ പ്രതിനിധി യാസിര്‍, അസീസിയ ഏരിയ ആക്‌ടിങ് സെക്രട്ടറി സുധീര്‍, സംഘാടക സമിതി ചെയര്‍മാന്‍ റഫീഖ് അരിപ്ര, അസീസിയ ഏരിയ ട്രഷറര്‍ സുഭാഷ്, റീഫ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കും റണ്ണേഴ്‌സിനുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. മിഡ് ലാന്റ് കെമിക്കല്‍സ്, ഇതാര്‍ ഹോളിഡേയ്‌സ്‌, റബു അല്‍ റെയില്‍ ട്രേഡിങ്, ഡോക്‌ടർ സമീര്‍ പോളി ക്‌ളിനിക്, സിറ്റിഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവരാണ് വിവിധ സമ്മാനങ്ങളും ട്രോഫികളും സ്‌പോണ്‍സര്‍ ചെയ്‌തത്‌. അസീസിയ ഏരിയ ആടിങ് സെക്രട്ടറി സുധീര്‍ സമാപന ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Most Read: എന്താ..ല്ലേ! ചില്ലിക്കാശ് ചെലവില്ലാതെ ഇംഗ്‌ളണ്ടിൽ കറങ്ങി 75കാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE