കോവിഡ്; രോഗമുക്‌തി 1110, സമ്പര്‍ക്ക രോഗികള്‍ 1718, ആകെ രോഗികള്‍ 1908

By Desk Reporter, Malabar News
Covid kerala Report 2020Aug23
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് 1110 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 125, കൊല്ലം 22, പത്തനംതിട്ട 45, ആലപ്പുഴ 53, കോട്ടയം 72, ഇടുക്കി 19, എറണാകുളം 171, തൃശൂര്‍ 70, പലക്കാട് 250, മലപ്പുറം 100, കോഴിക്കോട് 12, വയനാട് 39, കണ്ണൂര്‍ 88, കാസര്‍ഗോഡ് 44. ഇനി ചികിത്സയിലുള്ളത് 20,330 . ഇതുവരെ ആകെ 37,649 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി.

രോഗം സ്ഥിരീകരിച്ച 35 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 105 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 160 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 1718 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 367 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 171 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 178 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 122 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ബാധിച്ചത്.

സംസ്ഥാനത്ത് ആകെ കോവിഡ് മരണം 223 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 5 മാത്രം എന്നത് ആശ്വാസമാണ്. ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം ഗാന്ധിപുരം സ്വദേശി ശിശുപാലന്‍ (80), തിരുവനന്തപുരം പൂജപ്പുര സ്വദേശി ഷാനവാസ് (49), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് എടവറാട് സ്വദേശി ദാമോദരന്‍ (80), കൊല്ലം അഞ്ചല്‍ സ്വദേശി ദിനമണി (75), ആഗസ്റ്റ് 14ന് മരണമടഞ്ഞ ആലപ്പുഴ ചെട്ടികാട് സ്വദേശി റോബര്‍ട്ട് (75) എന്നിവരുടെ മരണം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു.

ഇന്ന് രോഗം ബാധിച്ച 50 ആരോഗ്യ പ്രവര്‍ത്തകരില്‍ 17 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. മലപ്പുറം ജില്ലയിലെ 7, തൃശൂര്‍ – കൊല്ലം ജില്ലയിലെ 3 പേര്‍ വീതം, എറണാകുളം ജില്ലയിലെ 9, കോഴിക്കോട് ജില്ലയിലെ 6, കണ്ണൂര്‍ 5, എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ആരോഗ്യ രംഗത്തുള്ളവരുടെ രോഗം ബാധ.

സംസ്ഥാനത്തെ കോവിഡ് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,353 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 14,22,558 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,63,554 സാമ്പിളുകളും പരിശോധനയ്ക്കയച്ചിട്ടുണ്ട്.

ഒഴിവാക്കപ്പെട്ട 17 ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങള്‍; കോട്ടയം ജില്ലയിലെ വൈക്കം മുന്‍സിപ്പാലിറ്റി (വാര്‍ഡ് 13, 25), മണിമല (11) പുതുപ്പള്ളി (6, 11), അയ്മനം (10), കൂരോപ്പട (15), കാണാക്കാരി (5), എരുമേലി (20), തിരുവനന്തപുരം ജില്ലയിലെ വാമനപുരം (14), മണമ്പൂര്‍ (9, 12), വിളപ്പില്‍ (20), തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (1), കോടശേരി (10, 11), മണലൂര്‍ (13, 14), മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിറമരുതൂര്‍ (16, 17), വയനാട് ജില്ലയിലെ മുട്ടില്‍ (3 (സബ് വാര്‍ഡ്), 14), എറണാകുളം ജില്ലയിലെ പള്ളിപ്പുറം (സബ് വാര്‍ഡ് 18) എന്നീ പ്രദേശങ്ങളെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയത്. ഇനി 622 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

ഇന്ന് നിലവില്‍ വന്നത് 23 ഹോട്ട് സ്‌പോട്ടുകളാണ് ; തൃശൂര്‍ ജില്ലയിലെ എടത്തിരുത്തി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), എടവിലങ്ങ് (എല്ലാ വാര്‍ഡുകളും) ആളൂര്‍ (സബ് വാര്‍ഡ് 20), എരുമപ്പെട്ടി (സബ് വാര്‍ഡ് 15, 16), ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (33, 34), മതിലകം (സബ് വാര്‍ഡ് 6), കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ (2, 15), അയര്‍ക്കുന്നം (7), തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് (4, 5, 15), ആര്യങ്കോട് (1, 15, 16), വെള്ളനാട് (14), വയനാട് ജില്ലയിലെ വെള്ളമുണ്ട (10, 13), തൊണ്ടര്‍നാട് (1, 2, 3, 5, 6), മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 17, 18), കൊല്ലം ജില്ലയിലെ നെടുവത്തൂര്‍ (സബ് വാര്‍ഡ് 1, 16, 17, 18), കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി (22, 23), തെക്കുംഭാഗം (സബ് വാര്‍ഡ് 4, 5), പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ (സബ് വാര്‍ഡ് 2, 3, 10), പ്രമാടം (18), പാലക്കാട് ജില്ലയിലെ പരുതൂര്‍ (2, 3), തിരുവേങ്ങപ്പുറ (8), ഇടുക്കി ജില്ലയിലെ കരുണപുരം (13), കോഴിക്കോട് ജില്ലയിലെ തുറയൂര്‍ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

2066 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 1,82,525 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,65,996 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,529 പേര്‍ ആശുപത്രികളിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE