കോവിഡ് ; രോഗമുക്‌തി 1862, സമ്പര്‍ക്ക രോഗികള്‍ 2723, ആകെ രോഗബാധ 3026

By Desk Reporter, Malabar News
Kerala covid report on 2020 Nov 21_MalabarNews
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1862 പേരാണ്. ആകെ രോഗബാധ 3026 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 13 ആണ്. സമ്പര്‍ക്ക രോഗികള്‍ 2723 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 562 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് പുതുതായി 13 ഹോട്ട് സ്‌പോട്ടുകള്‍ മാത്രമാണ് നിലവില്‍ വന്നത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 166
കണ്ണൂർ: 158
വയനാട്: 24
കോഴിക്കോട്: 246
മലപ്പുറം: 358
പാലക്കാട്: 226
തൃശ്ശൂർ: 129
എറണാകുളം: 318
ആലപ്പുഴ: 217
കോട്ടയം: 168
ഇടുക്കി: 55
പത്തനംതിട്ട: 160
കൊല്ലം: 209
തിരുവനന്തപുരം: 562

ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവരുടെ കണക്ക്; തിരുവനന്തപുരം 389, കൊല്ലം 191, പത്തനംതിട്ട 90, ആലപ്പുഴ 147, കോട്ടയം 133, ഇടുക്കി 12, എറണാകുളം 204, തൃശൂര്‍ 110, പാലക്കാട് 59, മലപ്പുറം 159, കോഴിക്കോട് 145, വയനാട് 25, കണ്ണൂര്‍ 106, കാസര്‍ഗോഡ് 92. ഇനി ചികിത്സയിലുള്ളത് 23,217. ഇതുവരെ ആകെ 68,863 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി.

ആകെ 3026 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 163 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 237 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 2723 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 159, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, കോഴിക്കോട് 238, മലപ്പുറം 323, വയനാട് ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, എറണാകുളം 293, ഇടുക്കി 63, കോട്ടയം 168, കൊല്ലം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 183 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 114, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 542 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 372 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 13 ആണ്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരന്‍ ആശാരി (55), കോഴിക്കോട് പുതിയപുറം സ്വദേശി ഉസ്മാന്‍ (80), കണ്ണൂര്‍ തിരുവാണി ടെമ്പിള്‍ സ്വദേശിനി വി. രമ (54), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തൃശൂര്‍ ചെങ്ങള്ളൂര്‍ സ്വദേശി ബാഹുലേയന്‍ (57), എറണാകുളം സ്വദേശി സതീഷ്‌കുമാര്‍ ഗുപ്ത (71), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചാലുംമൂട് സ്വദേശിനി റഹുമാബീവി (66), ആഗസ്റ്റ് 29ന് മരണമടഞ്ഞ കണ്ണൂര്‍ തലശേരി സ്വദേശി രമേശ് ബാബു (56), ആഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം മുളയറ സ്വദേശി മഹേഷ് (44), എറണാകുളം സ്വദേശി കെ.ഇ. ശ്രീധരന്‍ (84), ആഗസ്റ്റ് 27ന് മരണമടഞ്ഞ കണ്ണൂര്‍ കണ്ണപുരം സ്വദേശി മുനീര്‍ (44), ആഗസ്റ്റ് 24ന് മരണമടഞ്ഞ കോഴിക്കോട് നടക്കാവ് സ്വദേശിനി അസ്മാബി (49) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ഇന്ന് രോഗം ബാധിച്ച 89 ആരോഗ്യ പ്രവര്‍ത്തകരില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം 32 പേരുണ്ട്. കാസര്‍ഗോഡ് 05,എറണാകുളം ജില്ലയിലെ 12 പേരും, പത്തനംതിട്ട 03, തൃശ്ശൂര്‍ 03, തിരുവനന്തപുരം 19, മലപ്പുറം 10, കൊല്ലം 03, പാലക്കാട്- കോഴിക്കോട് ഒരാള്‍ എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ രോഗബാധ. എറണാകുളം ജില്ലയിലെ രണ്ടു CISF (Central Industrial Security Force) ജവാന്മാര്‍ക്കും രോഗം ബാധിച്ചു.

സംസ്ഥാനത്തെ കോവിഡ് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,264 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 19, 33, 294 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,85,137 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഒഴിവാക്കപ്പെട്ട 20 ഹോട്ട് സ്പോട്ടുകളുടെ പേര് വിവരങ്ങള്‍; തിരുവനന്തപുരം ജില്ലയിലെ ആര്യങ്കോട് (വാര്‍ഡ് 1, 15, 16), കരവാരം (സബ് വാര്‍ഡ് 6), അണ്ടൂര്‍കോണം (1), മാണിക്കല്‍ (18, 19, 20), മാറനല്ലൂര്‍ (13), ഒറ്റശേഖരമംഗലം (5, 10, 12, 13), പനവൂര്‍ (4, 7, 10,11), വര്‍ക്കല മുന്‍സിപ്പാലിറ്റി (1, 20, 21, 22, 27, 28), വെട്ടൂര്‍ (1, 11, 12, 13, 14), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (3), പൂക്കോട്ടുകാവ് (5, 6 (സബ് വാര്‍ഡ്), പുതുനഗരം (7), പെരിങ്ങോട്ടുകുറിശി (1, 16), കൊല്ലങ്കോട് (സബ് വാര്‍ഡ് 3), കോട്ടയം ജില്ലയിലെ കുമരകം (7, 14), ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (14), തൃശൂര്‍ ജില്ലയിലെ ചേലക്കര (സബ് വാര്‍ഡ് 8), പാവറട്ടി (3, 5, 6), ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല (സബ് വാര്‍ഡ് 6, 7), കൊല്ലം ജില്ലയിലെ വെട്ടിക്കവല (11) എന്നീ പ്രദേശങ്ങളെയാണ് ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയത്. ഇനി 575 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 13 ഹോട്ട് സ്പോട്ടുകളാണ്; കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തഴവ (വാര്‍ഡ് 22), ഓച്ചിറ (13, 14), കരീപ്ര (18), തിരുവനന്തപുരം ജില്ലയിലെ വിതുര (14), കടയ്ക്കാവൂര്‍ (സബ് വാര്‍ഡ് 9, 11), നെല്ലനാട് (സബ് വാര്‍ഡ് 6), വയനാട് ജില്ലയിലെ തിരുനെല്ലി (6, 11), എടവക (സബ് വാര്‍ഡ് 13), കോട്ടയം ജില്ലയിലെ അയര്‍കുന്നം (19), ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ (സബ് വാര്‍ഡ് 6, 7, 8, 9), തൃശൂര്‍ ജില്ലയിലെ പഞ്ചാല്‍ (12), മലപ്പുറം ജില്ലയിലെ തിരുനാവായ (സബ് വാര്‍ഡ് 17) എന്നിവയാണ് ഹോട്ട് സ്പോട്ടുകള്‍.

2076 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 1,98,850 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,80,963പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,887 പേര്‍ ആശുപത്രികളിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE