തിരുവനന്തപുരം: ഇന്ന് ആശ്വാസദിനം; സംസ്ഥാനത്ത് രോഗമുക്തി നേടിയത് 3022 പേരാണ്. ആകെ രോഗബാധ 2910 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 18 ആണ്. സമ്പര്‍ക്ക രോഗികള്‍ 2653 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 533 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആശ്വാസത്തിന് കാരണം പരിശോധനയുടെ എണ്ണം കുറഞ്ഞതാണ്. അല്ലാതെ രോഗികൾ കുറഞ്ഞതല്ല എന്നതാണ് യാഥാർഥ്യം.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 110
കണ്ണൂർ: 314
വയനാട്: 18
കോഴിക്കോട്: 376
മലപ്പുറം: 349
പാലക്കാട്: 167
തൃശ്ശൂർ: 183
എറണാകുളം: 299
ആലപ്പുഴ: 112
കോട്ടയം: 156
ഇടുക്കി: 82
പത്തനംതിട്ട: 16
കൊല്ലം: 195
തിരുവനന്തപുരം: 533
ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവര്‍ 3022 ആണ്, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 519, കൊല്ലം 243, പത്തനംതിട്ട 79, ആലപ്പുഴ 234, കോട്ടയം 136, ഇടുക്കി 37, എറണാകുളം 297, തൃശൂര്‍ 140, പാലക്കാട് 171, മലപ്പുറം 486, കോഴിക്കോട് 419, വയനാട് 46, കണ്ണൂര്‍ 39, കാസര്‍ഗോഡ് 176. ഇനി ചികിത്സയിലുള്ളത് 39,285. ഇതുവരെ ആകെ 98,724 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി.
ആകെ 2910 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 133 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 2653 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 101, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 262 പേര്‍ക്കും, കോഴിക്കോട് 340, മലപ്പുറം 336, വയനാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 176 പേര്‍ക്കും, എറണാകുളം 278, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, ഇടുക്കി 45, കോട്ടയം 148, കൊല്ലം ജില്ലയില്‍ നിന്നുള്ള 183 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 13, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 497 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 553 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 18 ആണ്. ആഗസ്റ്റ് 27 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി മൂസ (72), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ മലപ്പുറം കാടാമ്പുഴ സ്വദേശിനി കമലാക്ഷി (69), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി മാരിയപ്പന്‍ (70), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശിനി പി. അയിഷ (65), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ പാലക്കാട് കീഴൂര്‍ സ്വദേശി ദാമോദരന്‍ നായര്‍ (80), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ പാലക്കാട് നൂറനി സ്വദേശിനി പാത്തുമുത്തു (59), കണ്ണൂര്‍ സ്വദേശി ഗംഗാധരന്‍ (70), സെപ്റ്റംബര്‍ 12ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി സുബൈദ (60), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി വി.കെ. അസിയ (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സോമശേഖരന്‍ (73), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ഭാഗീരഥി അമ്മ (82), തിരുവനന്തപുരം റസല്‍പുരം സ്വദേശി രമണി (65), തിരുവനന്തപുരം കരിയ്ക്കകം സ്വദേശി സുരേഷ് ബാബു (57), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി അബ്ബാസ് (63), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി ദേവകി (83), മലപ്പുറം ചേലക്കാട് സ്വദേശി മുഹമ്മദ് കുട്ടി (82), മലപ്പുറം മേലുമുറി സ്വദേശി അബ്ദുള്ള (65), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ മലപ്പുറം താനൂര്‍ സ്വദേശിനി ഖദീജ (85) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
Read Also: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ ഒരു ശതമാനം മാത്രം
ഇന്ന് രോഗം ബാധിച്ചത് 88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 31 ആരോഗ്യ പ്രവര്‍ത്തകരും, കണ്ണൂര്‍ 25, എറണാകുളം 12, കൊല്ലം 08, മലപ്പുറം 06, പത്തനംതിട്ട 02, തൃശ്ശൂർ 02, പാലക്കാട് 01, കാസർഗോഡ് ഒരാൾ എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ രോഗബാധ.
സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,50,599 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,96,191 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.
ഇന്ന് സംസ്ഥാനത്ത് ഒഴിവാക്കപ്പെട്ടത് 12 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 639 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 13 ഹോട്ട് സ്പോട്ടുകളാണ്; കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), പടിയൂര്‍ (4,7, 9(സബ് വാര്‍ഡ്), 12), ഉദയഗിരി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ (സബ് വാര്‍ഡ് 13), അണ്ടൂര്‍കോണം (8), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 22), വലപ്പാട് (സബ് വാര്‍ഡ് 6), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (സബ് വാര്‍ഡ് 14), മാറാടി (സബ് വാര്‍ഡ് 4), പാലക്കാട് ജില്ലയിലെ അയിലൂര്‍ 17), തച്ചമ്പാറ (4), ആലപ്പുഴ ജില്ലയിലെ വയലാര്‍ (സബ് വാര്‍ഡ് 4), വയനാട് ജില്ലയിലെ തവിഞ്ഞല്‍ (12, 14) എന്നിവയാണ് ഹോട്ട് സ്പോട്ടുകള്‍.
2681 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,18,907 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,93,129 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,778 പേര്‍ ആശുപത്രികളിലുമാണ്.
Must Read: പൗരന്‍മാരുടെ പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ല; സുപ്രീം കോടതി