രോഗബാധ 13,217, പോസിറ്റിവിറ്റി 13.65% മരണം 121

By Desk Reporter, Malabar News
Covid Report Kerala
Ajwa Travels

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 96,835 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 13,217 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 14,437 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 121 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 13.65%വും ചികിൽസയിലുള്ളത് 1,41,155 പേരുമാണ്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 184
കണ്ണൂർ: 710
വയനാട്: 458
കോഴിക്കോട്: 1417

മലപ്പുറം: 845
പാലക്കാട്: 946
തൃശ്ശൂർ: 1579
എറണാകുളം: 1730
ആലപ്പുഴ: 625

കോട്ടയം: 997
ഇടുക്കി: 606
പത്തനംതിട്ട: 535
കൊല്ലം: 1001
തിരുവനന്തപുരം: 1584

സമ്പര്‍ക്ക രോഗികള്‍ 12,458  ഇന്നുണ്ട്. ഉറവിടം അറിയാത്ത 623 രോഗബാധിതരും, 1,41,155 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 85 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 94.26 ശതമാനമാണ്.ഇന്നത്തെ 13,217 രോഗബാധിതരില്‍ 51 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

Related News: കോവിഡ് ഇന്ത്യ: രോഗബാധിതർ 24,354; 13,834 കേസുകളും കേരളത്തിൽ

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 14,437, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 1102, കൊല്ലം 1212, പത്തനംതിട്ട 707, ആലപ്പുഴ 1034, കോട്ടയം 1077, ഇടുക്കി 915, എറണാകുളം 1486, തൃശൂര്‍ 2002, പാലക്കാട് 959, മലപ്പുറം 1346, കോഴിക്കോട് 1198, വയനാട് 280, കണ്ണൂര്‍ 868, കാസര്‍ഗോഡ് 251 . ഇനി ചികിൽസയിലുള്ളത് 1,41,155 ഇതുവരെ ആകെ 45,40,866 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 25,303 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 121 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 85 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്‌.

Most Read: കോവിഡ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 4,37,864 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,20,556 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 17,308 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1378 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Most Readനിഥിന കൊലപാതകം; പ്രതിയെ കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE