തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,20,492 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 38,684 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 41,037 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 28 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 32.1%വും ചികിൽസയിലുള്ളത് 3,66,120 പേരുമാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 731
കണ്ണൂർ: 1814
വയനാട്: 1202
കോഴിക്കോട്: 2469
മലപ്പുറം: 2616
പാലക്കാട്: 1792
തൃശ്ശൂർ: 3426
എറണാകുളം: 6398
ആലപ്പുഴ: 2610
കോട്ടയം: 3399
ഇടുക്കി: 1442
പത്തനംതിട്ട: 2069
കൊല്ലം: 3714
തിരുവനന്തപുരം: 5002
സമ്പര്‍ക്ക രോഗികള്‍ 35,878 ഇന്നുണ്ട്. ഉറവിടം അറിയാത്ത 2304 രോഗബാധിതരും, 3,66,120 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 313 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 92.75 ശതമാനമാണ്. ഇന്നത്തെ 38,684 രോഗബാധിതരില്‍ 189 പേർ യാത്രാചരിത്രം ഉള്ളവരാണ്.
Related News: കോവിഡ് ഇന്ത്യ; 1,49,394 രോഗബാധ, കേരളത്തിൽ 42,677 കേസുകൾ
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 41,037, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 8954, കൊല്ലം 2373, പത്തനംതിട്ട 2472, ആലപ്പുഴ 2205, കോട്ടയം 4115, ഇടുക്കി 1713, എറണാകുളം 2676, തൃശൂര്‍ 1034, പാലക്കാട് 3314, മലപ്പുറം 2719, കോഴിക്കോട് 4915, വയനാട് 1346, കണ്ണൂര്‍ 2314, കാസര്‍ഗോഡ് 887. ഇനി ചികിൽസയിലുള്ളത് 3,66,120. ഇതുവരെ ആകെ 57,86,949 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.
സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 57,296 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 28 ആണ്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 370 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആരോഗ്യ രംഗത്ത് നിന്ന് 313 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്.
സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,496 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 5,12,986 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,02,193 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 10,793 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1176 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Film News: ‘രാത്‌സസ’ന് ശേഷം ‘എഫ്ഐആറു’മായി വിഷ്‌ണു വിശാൽ; ട്രെയ്‌ലർ പുറത്ത്