കോവിഡിലും തളരാതെ ‘കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ’; ആസ്‌തി വർധിച്ചു

By Staff Reporter, Malabar News
kfc-new-scheme
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ സർക്കാർ നിയന്ത്രിത ധനകാര്യ സ്‌ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്‌പാ ആസ്‌തിയിൽ വർധനവ്. കോവിഡ് വ്യാപനം സൃഷ്‌ടിച്ച പ്രതിസന്ധിക്ക് ഇടയിലും വലിയ മുന്നേറ്റമാണ് സ്‌ഥാപനം നടത്തിയത്.

വായ്‌പാ ആസ്‌തി മുൻവർഷത്തേക്കാൾ 1,349 കോടി രൂപ വർധിച്ച് 4,700 കോടിയായി ഉയർന്നു. അതിനൊപ്പം തന്നെ വായ്‌പാ തിരിച്ചടവുകളും ഇതേ കാലയളവിൽ ഗണ്യമായി വർധിച്ചു. 2020-21 സാമ്പത്തിക വർഷത്തിൽ 4,139 കോടി രൂപയുടെ വായ്‌പാ അനുമതികളാണ് നൽകിയിട്ടുള്ളത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 244 ശതമാനം വർധനവാണ് ഇതിലുണ്ടായത്.

വായ്‌പാ വിതരണവും ഇതേ കാലയളവിൽ 1,447 കോടിയിൽ നിന്ന് 3,729 കോടി രൂപയായി ഉയർന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ പോലും വായ്‌പ തിരിച്ചടവ് മുൻ സാമ്പത്തിക വർഷത്തിലെ 1,082 കോടിയിൽ നിന്ന് 2020-212,833 കോടി രൂപയായി ഉയർന്നിട്ടുണ്ട്. പലിശ വരുമാനം 334 കോടിയിൽ നിന്ന് 436 കോടി രൂപയായി ഉയരുകയും ചെയ്‌തു.

Read Also: തൊഴിലാളി സമരം; കൊച്ചി ബിപിസിഎല്ലിൽ പാചകവാതക വിതരണം തടസപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE