കേരളത്തിന് 2 ഉൽസവകാല ട്രെയിനുകൾ കൂടി അനുവദിച്ചു

By Trainee Reporter, Malabar News
Representational image
Ajwa Travels

പാലക്കാട്: തിരുവനന്തപുരം-നിസാമുദ്ദീൻ-തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ ഏപ്രിൽ 13ന് സർവീസ് ആരംഭിക്കും. 06167 തിരുവനന്തപുരം-നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ ചൊവ്വാഴ്‌ചകളിൽ ഉച്ചക്ക് 2.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്‌ചകളിൽ വൈകിട്ട് 5.50ന് നിസാമുദ്ദീനിൽ എത്തും.

06168 നിസാമുദ്ദീൻ-തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ ഏപ്രിൽ 16 മുതൽ സർവീസ് ആരംഭിക്കും. വെള്ളിയാഴ്‌ചകളിൽ പുലർച്ചെ 5.10ന് നിസാമുദ്ദീനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ, ഞായറാഴ്‌ചകളിൽ രാവിലെ 7.05ന് തിരുവനന്തപുരത്ത് എത്തും.

02648 കൊച്ചുവേളി-കോർബ ദ്വൈവാര സൂപ്പർഫാസ്‌റ്റ് ഉൽസവകാല സ്‌പെഷ്യൽ ഏപ്രിൽ 12ന് സർവീസ് നടത്തും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 6.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ബുധൻ, ശനി ദിവസങ്ങളിൽ പുലർച്ചെ മൂന്നിന് കോർബയിലെത്തും. 02647 കോർബ-കൊച്ചുവേളി ദ്വൈവാര സൂപ്പർഫാസ്‌റ്റ് ഉൽസവകാല സ്‌പെഷ്യൽ ഏപ്രിൽ 14 മുതൽ സർവീസ് ആരംഭിക്കും. ബുധൻ, ശനി ദിവസങ്ങളിൽ വൈകിട്ട് 7.40ന് കോർബയിൽ നിന്ന് പുറപ്പെടും. വെള്ളി, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 4.20ന് കൊച്ചുവേളിയിൽ എത്തും.

Read also: 6 ലക്ഷത്തിലധികം പുതിയ കേസുകൾ; ലോകത്തെ കോവിഡ് ബാധിതർ 13 കോടിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE