സ്വർണവിലയിൽ വീണ്ടും ഇടിവ്

By Staff Reporter, Malabar News
gold price-increase
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 20 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4415 രൂപയും പവന് 35,320 രൂപയുമായി. സ്വര്‍ണ വിലയില്‍ ആറ് ദിവസത്തിനിടെ 760 രൂപയുടെ കുറവാണുണ്ടായത്.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ മാര്‍ക്കറ്റുകളും നിശ്‌ചലമാവുകയാണ്. നേരത്തെ തന്നെ കടുത്ത പ്രതിസന്ധിയിലായിരുന്ന സമ്പദ് വ്യവസ്‌ഥ കൂടുതല്‍ മോശമായ അവസ്‌ഥയിലേക്ക് നീങ്ങുകയാണെന്നതിന്റെ സൂചനകളാണ് വിവിധ മേഖലകളില്‍ നിന്നും പുറത്തുവരുന്നത്. സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന ഇടിവ് ഇതിന്റെ ഉദാഹരണമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ ആഴ്‌ചയിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ വ്യത്യാസമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം 120 രൂപ കുറഞ്ഞിരുന്നു. ഏപ്രില്‍ മാസം തുടക്കത്തില്‍ 33,320 രൂപ ആയിരുന്ന സ്വര്‍ണവില പിന്നീട് ചെറിയ രീതിയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും വില ഇടിയുകയാണ്.

Read Also: 3.75 ലക്ഷം കോടിയുടെ ഓഹരികൾ മടക്കി വാങ്ങാൻ ഒരുങ്ങി ഗൂഗിൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE