സ്വർണവിലയിൽ വർധന; പവന് 240 രൂപ കൂടി

By Staff Reporter, Malabar News
Gold Seized In Malappuram
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വർധന. പവന്റെ വിലയിൽ 240 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്റെ വില 36,880 രൂപയായി. ഗ്രാമിന് 30 രൂപകൂടി 4610 രൂപയുമായി.

36640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. വ്യാഴാഴ്‌ച പവന് 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

അതേസമയം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.15 ശതമാനം ഉയർന്ന് 49,275 രൂപ നിലവാരത്തിലെത്തി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് ഔൺസിന് 1,900 ഡോളർ നിലവാരത്തിൽ തുടരുകയാണ്.

യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. കൂടാതെ ഡോളർ ദുർബലമായതും യുഎസിലെ ബോണ്ട് ആദായം കുറഞ്ഞതും സ്വർണം നേട്ടമാക്കി.

Read Also: ഫ്രഞ്ച് ഓപ്പൺ വനിതാ ഫൈനൽ; പവ്ള്യുചെങ്കോവയും ക്രസികോവയും ഏറ്റുമുട്ടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE