സ്വർണവില താഴോട്ടുതന്നെ; പവന് 35,120 രൂപയായി

By Staff Reporter, Malabar News
gold price-increase
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന് 80 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ പവന്റെ വില 35,120 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4390 രൂപയുമായി.

മൂന്നാഴ്‌ചക്കിടെ പവന്റെ വിലയിൽ 1,840 രൂപയുടെ കുറവാണുണ്ടായത്. കഴിഞ്ഞ ദിവസം 35,200 രൂപയായിരുന്നു പവന്റെ വില.

അതേസമയം, കഴിഞ്ഞ ആഴ്‌ചയിലെ കനത്ത തകർച്ചയ്‌ക്ക് ശേഷം ആഗോള വിപണിയിൽ സ്വർണവിലയിൽ ഉണർവുണ്ടായി. സ്‌പോട് ഗോൾഡ് വില 0.5 ശതമാനമുയർന്ന് ഒരു ട്രോയ് ഔൺസിന് 1,772.34 ഡോളറിലെത്തി. കഴിഞ്ഞയാഴ്‌ച വിലയിൽ 6 ശതമാനത്തോളം ഇടിവുണ്ടായ ശേഷമാണ് ഇപ്പോൾ നേരിയ വർധനവുണ്ടായത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.4 ശതമാനം ഉയർന്ന് 46,911 നിലവാരത്തിലെത്തി.

Most Read: കടയ്‌ക്കാവൂര്‍ പോക്‌സോ കേസ്; അമ്മയ്‌ക്കെതിരായ പരാതി വ്യാജമെന്ന് അന്വേഷണ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE