കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ചൊവ്വാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4340 രൂപയിലും പവന് 34,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
രാജ്യാന്തര വിപണിയിൽ എംസിഎക്സിന്റെ സ്വർണ ഫ്യൂച്ചർ 10 ഗ്രാമിന് 0.11 ശതമാനം അഥവാ 50 രൂപ ഉയർന്ന് 46,469 രൂപയായി. അതോടൊപ്പം അമേരിക്കയിലെ ട്രഷറി വരുമാനം നേരിയ തോതിൽ ഉയർന്നിട്ടുമുണ്ട്. സ്പോട് സ്വർണം 0.3 ശതമാനം ഇടിഞ്ഞ് 1,728.15 ഡോളറിലെത്തി നിൽക്കുകയാണ്.
തിങ്കളാഴ്ച ഗ്രാമിന് 4355 രൂപയും പവന് 34,840 രൂപയുമാണ് ഉണ്ടായിരുന്നത്. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ആയിരുന്നു വർധിച്ചിരുന്നത്.
Read Also: വിജയം ആവർത്തിക്കാൻ ‘ജനത ഗാരേജ് ടീം’ വരുന്നു; ജൂനിയര്‍ എന്‍ടിആറിന്റെ മുപ്പതാം ചിത്രം