വിജയം ആവർത്തിക്കാൻ ‘ജനത ഗാരേജ് ടീം’ വരുന്നു; ജൂനിയര്‍ എന്‍ടിആറിന്റെ മുപ്പതാം ചിത്രം

By Staff Reporter, Malabar News
junior NTR
Ajwa Travels

വൻ വിജയമായ ‘ജനത ഗാരേജി’ന് ശേഷം ജൂനിയര്‍ എന്‍ടിആറും കൊരട്ടാല ശിവയും വീണ്ടും കൈകോർക്കുന്നു. ജൂനിയര്‍ എന്‍ടിആറിന്റെ മുപ്പതാമത് സിനിമയെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. എന്‍ടിആര്‍ 30 എന്ന പേരിൽ അറിയപ്പെടുന്ന ചിത്രം പാന്‍ ഇന്ത്യനായാണ് ഒരുങ്ങുന്നത്.

യുവസുധ ആര്‍ട്‌സ് മിക്കിലിനെനി സുധാകറും എന്‍ടിആര്‍ ആര്‍ട്‌സിന്റെ ബാനറില്‍ കൊസരജു ഹരികൃഷ്‌ണയും നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ രണ്ടാം പകുതിയില്‍ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം.

2022 ഏപ്രില്‍ 29ന് ചിത്രം ബഹുഭാഷകളിലായി റിലീസ് ചെയ്യാനാണ് അണിയറക്കാർ പ്രതീക്ഷിക്കുന്നത്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തിയ ‘ജനതാ ഗാരേജി’നായാണ് നേരത്തെ ജൂനിയര്‍ എന്‍ടിആറും കൊരട്ടാല ശിവയുംആദ്യമായി ഒന്നിച്ചത്. 2016ലായിരുന്നു ചിത്രത്തിന്റെ റിലീസ്. ‘ജനതാ ഗാരേജ്’ നേടിയ വിജയം വീണ്ടും ആവർത്തിക്കാൻ ആകുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ.

‘ആചാര്യ’യാണ് കൊരട്ടാല ശിവ ഒടുവില്‍ സംവിധാനം ചെയ്‌ത ചിത്രം. ചിരഞ്‌ജിവിയും രാംചരണും ഒന്നിക്കുന്ന സിനിമയാണിത്. അതേസമയം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ആര്‍ആര്‍ആര്‍’ ആണ് ജൂനിയര്‍ എന്‍ടിആറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.

Read Also: അർജുൻ അശോകൻ നായകനാവുന്ന ‘വൂൾഫ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE