സ്വർണവിലയിൽ ഇടിവ്

By Staff Reporter, Malabar News
gold price
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4390 രൂപയും പവന് 35,120 രൂപയുമാണ് ഇന്നത്തെ നിരക്ക്.

തുടർച്ചയായ രണ്ട് ദിവസം വില വർധിച്ചതിന് പിന്നാലെയാണ് ഇന്ന് സ്വർണവില കുറഞ്ഞത്. ചൊവ്വാഴ്‌ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കൂടിയത്. തിങ്കളാഴ്‌ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു.

നേരത്തെ വെള്ളിയാഴ്‌ച സ്വര്‍ണവില പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു. അതേസമയം ഇന്നലെയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത്. പവന് 35,360 രൂപയായിരുന്നു ഇന്നലത്തെ വില.

ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ വില കുറഞ്ഞതിന് ശേഷമാണ് ഏപ്രിലില്‍ വില വര്‍ധനവ് ഉണ്ടായത്. മാര്‍ച്ച്‌ മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞിരുന്നു. എന്നാല്‍ ഏപ്രിലില്‍ 2760 രൂപ പവന് കൂടി.

രാജ്യാന്തര വിപണിയിലും ഇന്ന് സ്വര്‍ണവിലയില്‍ കുറവുണ്ടായി. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1780.71 ആയി. ഇന്നലെ ഇത് ഡോളറിന് 1789 വരെ എത്തിയിരുന്നു. രാജ്യത്ത് സ്വര്‍ണ വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 46,918 രൂപയായി കുറഞ്ഞു. ഇന്നലെ ഇത് 47,220 രൂപയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇത് 50,000 കടന്നിരുന്നു.

Read Also: യുപിയിലെ ഓക്‌സിജൻ ക്ഷാമം; കൂട്ടക്കൊലയെന്ന് അലഹബാദ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE