കൊച്ചി: സ്വര്‍ണ വിലയിൽ വീണ്ടും വർധന. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കൂടിയത്. ഇതോടെ പവന്റെ വില 36,000 പിന്നിട്ടു. പവന് 36,120 രൂപയിലും ഗ്രാമിന് 4,515 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മേയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
മേയ് ഒന്നിന് 35,040 രൂപയായിരുന്നു പവന്റെ വില. പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില ഉയര്‍ന്ന് 36,000 പിന്നിടുകയായിരുന്നു. ഈ മാസം മാത്രം പവന് 1,080 രൂപയാണ് വർധിച്ചത്. അക്ഷയ തൃതീയ ദിനത്തിൽ പവന്റെ വില 120 രൂപ കൂടിയിരുന്നു.
Read Also: ആവശ്യത്തിന് എവിടെയും കാണില്ല; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി