സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; പവന് 160 രൂപ കൂടി

By Staff Reporter, Malabar News
gold rate
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 36,880 രൂപയും ഗ്രാമിന് 4610 രൂപയുമായി. അതേസമയം ആഗോള വിപണിയിൽ സ്വർണവില അഞ്ച് മാസത്തെ ഉയർന്ന നിലവാരത്തിലെത്തി.

ആഗോള വിപണിയിലെ നേട്ടം രാജ്യത്ത കമ്മോഡിറ്റി വിപണിയിലും പ്രതിഫലിച്ചു. എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 49,469 രൂപയായി. 0.24 ശതമാനമാണ് വർധന. ഒരു ഔൺസിന് 1,914.26 ഡോളറാണ് വില. വിലക്കയറ്റ ഭീഷണിയും ഡോളർ സൂചികയിലെ തളർച്ചയുമാണ് സ്വർണം നേട്ടമാക്കിയത്.

36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞ് നിന്ന ശേഷം ഏപ്രിലിൽ സ്വർണ വില ഉയരുകയായിരുന്നു.

മെയ് മാസത്തിലും വില ഉയരുന്ന പ്രവണതയാണ് കണ്ടത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞപ്പോൾ ഏപ്രിലിൽ 2760 രൂപ പവന് വർധിച്ചിരുന്നു. കേന്ദ്ര ബജറ്റിന് ശേഷമാണ് രാജ്യത്തെ സ്വർണ വിലയിൽ മാറ്റമുണ്ടായത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ–രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയെ അടിസ്‌ഥാനമാക്കിയാണ് സംസ്‌ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

Read Also: ‘ജഗമേ തന്തിരം’ ട്രെയ്‌ലര്‍ പുറത്തിറങ്ങി; മനസുനിറച്ച് ധനുഷും ജോജുവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE