സാലറി കട്ടില്‍ ചര്‍ച്ച ഇന്ന്

By Trainee Reporter, Malabar News
money_Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: സാലറി കട്ട് വിഷയവുമായി ബന്ധപ്പെട്ട് ധനമന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ച ഇന്ന്. ഭരണപക്ഷ അനുഭാവ സംഘടനകള്‍ അടക്കം സാലറി കട്ടില്‍ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ചര്‍ച്ച വിളിച്ചത്. 5 ദിവസത്തെ ശമ്പളം വീതം ആറുമാസത്തേക്ക് പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പിടിച്ചെടുത്ത തുക പലിശയടക്കം പിന്നീട് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ച് നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തില്‍ വിവിധ സംഘടനകള്‍ അതൃപ്‌തി രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് യോഗം വിളിച്ചിരിക്കുന്നത്. സംഘടനകളുടെ പ്രതിഷേധം കനത്ത സാഹചര്യത്തില്‍ സമവായശ്രമങ്ങളും നടക്കുന്നുണ്ട്. സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം സംഘടനകളെ അറിയിക്കാന്‍ ശ്രമിക്കും.

Related news: ശമ്പളം പിടിക്കലിനെതിരെ പ്രതിഷേധം കനക്കുന്നു; ഇളവുകള്‍ പരിഗണനയില്‍

ഇന്ന് വൈകിട്ട് 4 മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. പിഎഫ് വായ്‌പയും ഓണം അഡ്വാന്‍സും തിരിച്ചടക്കാന്‍ 6 മാസത്തെ സാവകാശം അനുവദിക്കണമെന്ന സംഘടനകളുടെ ആവശ്യം, സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ടെന്നാണ് സൂചനകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE