സർക്കാർ രൂപീകരണം; മുഖ്യമന്ത്രി രാജ്‌ഭവനിലെത്തി ഗവർണറെ കണ്ടു

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സത്യപ്രതിജ്‌ഞക്ക് മുന്നോടിയായി നിയുക്‌ത മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ രാജ്‌ഭവനിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ച് കൊണ്ട് ഗവർണർക്ക് പിണറായി വിജയൻ ഔദ്യോഗികമായി കത്ത് നൽകി.

സിപിഎം, സിപിഐ, കേരള കോൺഗ്രസ് എം, കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ്, ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ, എൻസിപി, ജനതാദൾ എസ്, എൽജെഡി, ഇടത് സ്വതന്ത്രർ എന്നിവർ സർക്കാർ രൂപീകരണത്തിൽ പിണറായി വിജയനെ പിന്തുണച്ച് കത്ത് നൽകിയിട്ടുണ്ട്.

സർക്കാർ രൂപീകരണത്തിനായി പിണറായി വിജയനെ ഗവർണർ ഔദ്യോഗികമായി ക്ഷണിക്കും. ഉടനെ ചേരുന്ന എൽഡിഎഫ് യോഗം മുഖ്യമന്ത്രിയായി പിണറായി വിജയനെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. അതേസമയം, എൽഡിഎഫിൽ വകുപ്പുകൾ സംബന്ധിച്ചുള്ള ചർച്ചകൾ നാളെയോടെ പൂർത്തിയാകും.

Read also: കേന്ദ്രം നൽകിയ വെന്റിലേറ്ററുകൾ സംബന്ധിച്ച് കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE