മലപ്പുറം: നിപയിൽ ആശ്വാസ വാർത്ത. മലപ്പുറത്ത് മൂന്നുപേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ 16 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. ആകെ 255 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. അതിൽ 50 പേർ ഹൈറിസ്‌ക് സമ്പർക്ക പട്ടികയിലാണുള്ളത്.
രോഗബാധയെ തുടർന്ന് മേഖലയിൽ ശക്‌തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വർധനവെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മലപ്പുറത്ത് എംപോക്‌സ് സംശയിക്കുന്ന വ്യക്‌തിയുടെ കൂടെ സഞ്ചരിച്ച ആളുകളുടെ വിവരങ്ങൾ എടുത്തിട്ടുണ്ട്. രോഗം സ്‌ഥിരീകരിച്ചാൽ ഇവർക്കും ജാഗ്രതാ നിർദ്ദേശം നൽകുമെന്നും വീണാ ജോർജ് പറഞ്ഞു.
അതേസമയം, എയിംസ് വിഷയത്തിൽ കേരളത്തിന് വ്യക്‌തമായ നിലപാട് ഉണ്ടെന്നും കോഴിക്കോട് കിനാലൂരിൽ മതിയായ സ്‌ഥലം ഉണ്ടെന്ന് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതാണെന്നും വീണാ ജോർജ് പറഞ്ഞു. ഇക്കാര്യത്തിൽ സംസ്‌ഥാന സർക്കാരിന് ആശയക്കുഴപ്പമില്ല. കേന്ദ്ര ആരോഗ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ ആരോഗ്യരംഗം മികച്ചതായത് കൊണ്ടായിരിക്കാം എയിംസ് കിട്ടാതെ പോയത്. അനുകൂല സമീപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
Most Read| ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചു