നിയമസഭ കയ്യാങ്കളി; കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജി ഇന്ന് പരിഗണിക്കും

By Team Member, Malabar News
Malabarnews_kerala assembly case
Representational image
Ajwa Travels

തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. എന്നാല്‍ കേസ് റദ്ദാക്കുന്നതിനെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. കേസ് പിന്‍വലിക്കുന്നതിന് എതിരെ അദ്ദേഹവും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

കേസ് റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പൊതുതാല്‍പ്പര്യ പ്രസക്‌തി ഇല്ലെന്നാണ് ചെന്നിത്തലയുടെ ആരോപണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബജറ്റ് അവതരണ വേളയില്‍ നിയമസഭയില്‍ ഉണ്ടായ കയ്യാങ്കളിക്ക് എതിരെ എടുത്തിരിക്കുന്ന കേസാണിത്. കേസ് റദ്ദാക്കണം എന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Read also : തദ്ദേശ തിരഞ്ഞെടുപ്പ്; ഇത്തവണയും രണ്ട് ഘട്ടങ്ങളില്‍ തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE