കേരള മുസ്‌ലിം ജമാഅത്ത് ‘സോൺ റിവൈവൽ ക്യാംപുകൾ’ ആരംഭിച്ചു

By Malabar Bureau, Malabar News
Kerala Muslim Jamaath Started 'Zone Revival Camps'
Ajwa Travels

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന ‘സോൺ റിവൈൽ ക്യാംപ്’ വളാഞ്ചേരി, എടവണ്ണപ്പാറ എന്നിവിടങ്ങളിൽ പൂർത്തിയായി. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും ‘റിവൈവൽ ക്യാംപുകൾ’ നടക്കും.

പൗരാവകാശ ധ്വംസനത്തിൽ പൊതുസമൂഹം ജാഗ്രത കാണിക്കണമെന്ന് ജില്ലാസെക്രട്ടറി ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, വളാഞ്ചേരി യൂത്ത് സ്‌ക്വയറിൽ സോൺ റിവൈവൽ ക്യാംപ് ഉൽഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു.

മുസ്‌ലിം പെൺകുട്ടികളുടെ തല മറക്കാനുള്ള അവകാശം നിഷേധിക്കുന്ന നിലപാടുകളിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറി, നാട്ടിൽ സൗഹാർദ്ദ അന്തരീക്ഷം നിലനിർത്താൻ സഹകരിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. പിഎസ്‌കെ ദാരിമി എടയൂർ, എസികെ പാങ്ങ്, മുഹമ്മദലി മാസ്‌റ്റർ എന്നിവരും ഉൽഘാടന ചടങ്ങിൽ പ്രസംഗിച്ചു.

വെട്ടുപാറ ഹിറ ഓഡിറ്റോറിയത്തിൽ നടന്ന എടവണ്ണപ്പാറ സോൺ റിവൈവൽ ജില്ലാ വൈസ് പ്രസിഡണ്ട് വടശ്ശേരി ഹസൻ മുസ്‌ലിയാർ ഉൽഘാടനം നിർവഹിച്ചു. സികെയു മൗലവി മോങ്ങം, എസികെ അബ്‌ദുൽ അസീസ് ബാഖവി, സി മുഹമ്മദ് മൗലവി, ഇഎം അബ്‌ദുറസാഖ് എന്നിവർ ഇവിടെ നടന്ന ചടങ്ങിൽ പ്രസംഗിച്ചു.

എടക്കര സോൺ റിവൈവൽ നാളെ രാവിലെ ഒമ്പത് മണിക്ക് എടക്കര അൽ അസ്ഹറിൽ നടക്കും. 20ന് നിലമ്പൂർ, വണ്ടൂർ, വേങ്ങര, താനൂർ, പൊന്നാനി സോണുകളിലും 24ന് തിരൂരിലും 25ന് പെരിന്തൽമണ്ണ കൊളത്തൂർ, മഞ്ചേരി, തേഞ്ഞിപ്പലം, തിരുരങ്ങാടി, കോട്ടക്കൽ, പുത്തനത്താണി സോണുകളിലും 26ന് പുളിക്കലിലും 27ന് അരീക്കോട്, കൊണ്ടോട്ടി എന്നിവിടങ്ങളിലും ‘സോൺ റിവൈവൽ ക്യാംപുകൾ’ നടക്കും.

ജില്ലാ കാബിനറ്റ് അംഗങ്ങളും സംസ്‌ഥാന കമ്മിറ്റി പ്രത്യേകം പരിശീലനം നൽകിയവരുമാണ് ക്യാംപുകൾക്ക് നേതൃത്വം നൽകുന്നത്. സോൺ പ്രവർത്തക സമിതി, സർക്കിൾ ഭാരവാഹികൾ, യൂണിറ്റ് പ്രസിഡണ്ടുമാർ ജനറൽ സെക്രട്ടറിമാർ എന്നിവരാണ് ക്യാംപിൽ പങ്കെടുക്കുന്നത്.

Most Read: മലപ്പുറത്ത് കാർ നന്നാക്കുന്നതിനിടെ യുവാവിന്റെ തലക്ക് തീപിടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE