നഷ്‌ടപരിഹാരം കൈമാറാതെ കേസ് അവസാനിപ്പിക്കരുത്; കടൽക്കൊല കേസിൽ കേരളം

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: നഷ്‌ടപരിഹാര തുക കൈമാറാതെ കടൽക്കൊല കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസ് നടപടികൾ അവസാനിപ്പിക്കരുതെന്ന് കേരളം. സുപ്രീം കോടതിയെ ഇന്ന് നിലപാട് അറിയിക്കും. നഷ്‌ടപരിഹാര തുകയായ 10 കോടി രൂപ കോടതിയിൽ കെട്ടിവെക്കണം. നഷ്‌ടപരിഹാരം സംബന്ധിച്ച് ഇറ്റലി മുന്നോട്ടുവെച്ച നിർദേശം ഇരകളുടെ കുടുംബങ്ങൾ അംഗീകരിച്ചതായും സംസ്‌ഥാന സർക്കാർ കോടതിയെ അറിയിക്കും.

കേന്ദ്ര സർക്കാരിന്റെ അഭ്യർഥനയെ തുടർന്നാണ് ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കുന്നത്. ഇരകളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം കൈമാറിയെന്നും വിഷയം ഒത്തുതീർത്തുവെന്നും കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ഇറ്റാലിയൻ നാവികരുമായി ബന്ധപ്പെട്ട ഹരജികൾ 9 വർഷമായി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസിൽ ഇന്ത്യക്ക് നഷ്‌ടപരിഹാരത്തിന് അർഹതയുണ്ട് എന്നാണ് നേരത്തെ രാജ്യാന്തര ആർബിട്രേഷൻ കോടതി വിധിച്ചത്. ഈ വിധിയെ ഇന്ത്യ അംഗീകരിക്കുന്നതായി കേന്ദ്ര സർക്കാർ കഴിഞ്ഞവർഷം ജൂലൈയിൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Also read: റമദാൻ; 16 രാജ്യങ്ങളിൽ ഇഫ്‌താർ വിതരണം നടത്താൻ സൗദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE