സംസ്‌ഥാനം ഇന്ധന നികുതി കുറയ്‌ക്കണം; സെക്രട്ടറിയേറ്റിലേക്ക് ബിജെപി മാർച്ച്

By Syndicated , Malabar News
bjp_
Rep. Image
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചിട്ടും കേരള സർക്കാർ നികുതി കുറയ്‌ക്കാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താൻ ബിജെപി ജില്ലാ കമ്മിറ്റി. തിങ്കളാഴ്ച്ച രാവിലെ 11 മണിക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്. സംസ്‌ഥാനം നികുതി കുറയ്‌ക്കാൻ തയ്യാറാകണമെന്നും ബിജെപി നേതാക്കൾ അറിയിച്ചു. അതേസമയം ഇന്ധനത്തിന്റെ നികുതി ഇനിയും കുറക്കാൻ സാധിക്കില്ലെന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ വ്യക്‌തമാക്കി.

‘അവശ്യവസ്‌തുക്കൾ ഉൾപ്പെടെ ചരക്കുകളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പെട്രോളിന്റെ നികുതിയിൽ 8 രൂപയും ഡീസലിന് 6 രൂപയും ഇളവ് വരുത്താൻ നിർബന്ധിതരായത്. ഇത് സ്വാഗതാർഹമായ ഒരു നടപടിയാണ്. എന്നാൽ 2014 മുതൽ നിരന്തരമായി വർധിപ്പിച്ച നികുതിയാണ് നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാർ കുറയ്‌ക്കുന്നത്’- മന്ത്രി ഫേസ്ബുക് പോസ്‌റ്റിൽ വ്യക്‌തമാക്കി.

Read also: ജമ്മുവിൽ തുരങ്കം തകർന്ന സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE