ഉൾപ്പോര്; വയനാട്ടിൽ മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

By Syndicated , Malabar News
kk-viswanathan-left-congress
Ajwa Travels

ബത്തേരി: വയനാട് ഡിസിസി സെക്രട്ടറിക്ക് പിന്നാലെ വീണ്ടും മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. മുൻ കെപിസിസി മെമ്പർ കെകെ വിശ്വനാഥനാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. പാർട്ടിയിൽ നിന്നുളള കടുത്ത അപമാനം സഹിക്കാൻ സാധിക്കുന്നില്ലെന്നും അതിനാൽ രാജി വെക്കുന്നുവെന്നും കെകെ വിശ്വനാഥൻ പറഞ്ഞു.

അഞ്ച് പതിറ്റാണ്ടിലധികം നീണ്ടുനിന്ന കോൺഗ്രസിലെ രാഷ്‌ട്രീയ ജീവിതമാണ് കെകെ വിശ്വനാഥൻ അവസാനിപ്പിച്ചത്. ജില്ലാ കോൺഗ്രസ് കമ്മറ്റി ഒരു മൂവർ സംഘത്തിന്റെ കൈപ്പിടിയിലാണെന്ന് വിശ്വനാഥൻ മാസ്‌റ്റർ വിമർശിച്ചു. ഐസി ബാലകൃഷ്‌ണൻ എംഎൽഎ പ്രസിഡണ്ടായിട്ടുളള ഡിസിസി നേതൃത്വത്തിൽ നിന്ന് വലിയ അപമാനം നേരിട്ട കാലഘട്ടമാണ് കടന്നുപോയതെന്നും വിശ്വനാഥൻ മാസ്‌റ്റർ പറഞ്ഞു.

ജില്ലയിൽ പലയിടത്തും പാർട്ടിക്ക് നേതാക്കളോ പ്രവർത്തകരോ ഇല്ലാത്ത അവസ്‌ഥയുണ്ടെന്നും വിശ്വനാഥൻ മാസ്‌റ്റർ തുറന്നടിച്ചു. ഡിസിസി സെക്രട്ടറി പികെ അനിൽകുമാറിന്റെ രാജിക്ക് പിന്നാലെ കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നിട്ട് കൂടി നേതാക്കൾ കൊഴിഞ്ഞു പോകുന്നത് ദേശീയ നേതൃത്വത്തിൽ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.

Read also: ആലപ്പുഴ, കോട്ടയം ജില്ലകളിൽ താപനില ഉയരാൻ സാധ്യത; മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE