‘മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നത്’; കെകെ ശൈലജ

By News Desk, Malabar News
MalabarNews_mullappalli and kk shylaja

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്‌ത്രീ വിരുദ്ധത പരാമര്‍ശത്തില്‍ അപലപിച്ച് വനിതാ നേതാക്കള്‍ രംഗത്ത്. മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരിക്കുകയുണ്ടായി. ബലാല്‍സംഗം മനുഷ്യത്വത്തിന് എതിരെയുള്ള കുറ്റകൃത്യമാണ്. അത് സ്‌ത്രീയുടെ കുറ്റമല്ലെന്നും ശൈലജ പറഞ്ഞു. ബലാല്‍സംഗത്തിന് ഇരയായ സ്‌ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്‌ചപ്പാട് മാറണം. രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇത്തരം സന്ദേശമാണോ നല്‍കേണ്ടതെന്നും മന്ത്രി ചോദിച്ചു.

Related News: കെപിസിസി അധ്യക്ഷന്റെ സ്‍ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍

മുല്ലപ്പള്ളിയുടെപരാമര്‍ശം സ്‌ത്രീകളെ ആകെ അപമാനിക്കുന്നതാണ്. പരാമര്‍ശത്തില്‍ നിന്നും അദ്ദേഹത്തിന്റെ മനോനില വ്യക്‌തിമായി. ഖേദം പ്രകടിപ്പിച്ചത് കൊണ്ട് കാര്യമായില്ലെന്നും കെകെ ശൈലജ പറഞ്ഞു. മുല്ലപ്പള്ളിക്കെതിരെ നടപടി എടുക്കുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ പറഞ്ഞു. ഒരു രാഷ്‌ട്രീയ നേതാവിന്റെ അന്തസിന് യോജിക്കുന്ന പരാമര്‍ശമല്ല മുല്ലപ്പള്ളിയുടേതെന്നും ബലാല്‍സംഗം എന്താണെന്ന് മുല്ലപ്പള്ളി മനസിലാക്കണമെന്നും ജോസഫൈന്‍ പറഞ്ഞു.

ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. സംസ്‌ഥാനം മുഴവന്‍ നടന്ന് പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞ ഒരു സ്‌ത്രീയെ ആരും വിശ്വസിക്കില്ല, ബലാല്‍സംഗത്തിന് ഇരയായ ആത്‌മാഭിമാനമുള്ള സ്‌ത്രീ മരിക്കും’– ഇതായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE