കൊച്ചി: കൊച്ചിയിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് 15 കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ആണ് ഒന്നാംപ്രതി. വിജെ പൗലോസ്, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കി. വിപി സജീന്ദ്രൻ, ദീപ്‌തി മേരി വർഗീസ്, ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷൻ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.
ദേശീയപാത ഉപരോധിച്ചതിനും നടൻ ജോജു ജോർജിന്റെ വാഹനം തകര്‍ത്തതിനും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരിക്കും അറസ്‌റ്റ്. വാഹനത്തിന്റെ ചില്ലു തകര്‍ത്തതടക്കം ജോജുവിന്റെ പരാതിയില്‍ ഇന്നു തന്നെ അറസ്‌റ്റുണ്ടാകുമെന്ന് കമ്മീഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു.
സംഘര്‍ഷ സ്‌ഥലത്തുണ്ടായിരുന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പട്ടിക തയാറാക്കി അറസ്‌റ്റിനൊരുങ്ങുകയാണ് പോലീസ്. സംഘര്‍ഷ ദൃശ്യങ്ങള്‍ ജോജുവിനെ കാണിച്ച് വീണ്ടും മൊഴി രേഖപ്പെടുത്തും. കൊച്ചി മുൻ മേയർ ടോണി ചമ്മണിയുടെ പേര് മാത്രമാണ് ജോജു ഇന്നലെ മൊഴി നൽകിയത്. അതേസമയം ജോജുവിനെതിരായ പരാതിയിൽ തെളിവില്ലെന്ന് കമ്മീഷണര്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
Also Read: വിദ്യാർഥികൾക്കായി മാസ്‌ക് തയ്ച്ചു നൽകി അഞ്ചാം ക്‌ളാസുകാരി