കോഴിക്കോട്: സ്‌കൂളിലെ നൂറോളം വിദ്യാർഥികൾക്ക് സ്വയം തയ്ച്ച മാസ്‌കുകൾ സമ്മാനമായി നൽകാൻ കൈമാറി അഞ്ചാം ക്‌ളാസുകാരി. ചെമ്പ്ര ഗവ. എൽപി സ്‌കൂളിലെ ഇഷ് വാ നസിൻ ആണ് തുണികൊണ്ട് തയ്ച്ച മുഖാവരണങ്ങൾ വിതരണം ചെയ്‌തത്.
പ്രവേശനോൽസവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് അംഗം എംടി അയ്യൂബ് ഖാൻ മുഖാവരണങ്ങൾ ഏറ്റുവാങ്ങി. പിടിഎ പ്രസിഡണ്ട് ഉസ്‌മാൻ പി ചെമ്പ്ര, എംപി റഷീദ്, ഒകെ ബുഷ്‌റ, കെപി ജംഷിദ്, റോമില, ഷംന, അനുഷ, ടി നാസർ എന്നിവർ പങ്കെടുത്തു.
Most Read: സൺഷേഡിലേക്ക് ഓടിക്കയറിയ മൂന്നര വയസുകാരന്റെ ‘രക്ഷകനെ’ തിരിച്ചറിഞ്ഞു