കൊച്ചി യുഡിഎഫ് സ്‌ഥാനാർഥി ടോണി ചമ്മണിക്ക് കോവിഡ് സ്‌ഥിരീകരിച്ചു

By Team Member, Malabar News
toni Chammani
ടോണി ചമ്മണി
Ajwa Travels

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിൽ കൊച്ചി മണ്ഡലത്തിൽ നിന്നും മൽസരിക്കുന്ന യുഡിഎഫ് സ്‌ഥാനാർഥി ടോണി ചമ്മണിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ചമ്മണിക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. അതിനാൽ തന്നെ കൂടുതൽ ആളുകളിലേക്ക് രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ഇത് കൂടുതൽ ആശങ്ക ഉളവാക്കുന്നുണ്ട്.

ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് ഇന്നലെയാണ് ഇദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയനായത്. തുടർന്ന് കോവിഡ് സ്‌ഥിരീകരിച്ചു. ഇദ്ദേഹത്തെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് സ്‌ഥിരീകരിച്ച വിവരം ടോണി ചമ്മണി തന്നെയാണ് സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.

മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിലാണ് ടോണിയെ പ്രവേശിപ്പിച്ചത്. കൂടാതെ താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ ഉണ്ടായിരുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്നും, ഈ സാഹചര്യത്തെ തരണം ചെയ്യാൻ എല്ലാവരും കൂടെ ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്‌തമാക്കി.

Read also : ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച നടപടി റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE