കൊച്ചി വാട്ടർ ജെട്ടി; ചെന്നൈ ഹരിത ട്രൈബ്യൂണൽ വിധി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

By Trainee Reporter, Malabar News
Kochi Water Jetty
Ajwa Travels

എറണാകുളം: കൊച്ചി വാട്ടർ ജെട്ടിക്കെതിരായ ചെന്നൈ ഹരിത ട്രൈബ്യൂണൽ വിധി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. വാട്ടർ ജെട്ടി നിർമാണം പരിസ്‌ഥിതി ചട്ടങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ചെന്നൈ ദേശീയ ഹരിത ട്രൈബ്യൂണൽ ഇടക്കാല ഉത്തരവിനാണ് സ്‌റ്റേ.

വിധി അനുചിതവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നൽകിയ ഹരജിയിലാണ് ഹൈക്കോടതി വിധി. വാട്ടർ ജെട്ടി നിർമാണം പരിസ്‌ഥിതി ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച് മുൻപ് ഹരജിക്കാരൻ പൊതുതാൽപര്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ചീഫ് ജസ്‌റ്റിസ്‌ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ ഹരജി തള്ളുകയായിരുന്നു.

പിന്നീട് ഹരജിക്കാരൻ സുപ്രീം കോടതിയിൽ പോയെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. പിന്നീടാണ് ഹരജിക്കാരൻ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുന്നത്. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും നിരീക്ഷണങ്ങൾ പരാമർശിക്കാതെയാണ് ഹരജിക്കാരനായ കെജി പ്രതാപ സിംഹൻ അനുകൂല വിധി നേടിയതെന്ന് കണ്ട് ബന്ധപ്പെട്ടവർക്ക് ഇതുസംബന്ധിച്ച് നോട്ടീസ് അയക്കാനും വേനലവധിക്ക് ശേഷം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Most Read: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു; വെള്ളിയാഴ്‌ചയോടെ കുറയുമെന്ന് വിലയിരുത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE