തൃശൂർ: കൊടകര കുഴൽപണ കേസിൽ ഒളിവിൽ കഴിയുന്ന പതിനഞ്ചാം പ്രതി ഷിഗിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തൃശൂർ ജില്ലാ കോടതിയിലാണ് അഭിഭാഷകൻ മഹേഷ് വർമ വഴി ജാമ്യാപേക്ഷ നൽകിയത്. കണ്ണൂർ കല്യാശേരി സ്വദേശിയായ ഷീഗിൽ സിപിഎം പ്രവർത്തകനാണ്.
കേസിൽ മനപൂർവ്വം വലിച്ചിഴക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. അതേസമയം കവർച്ച ചെയ്‌ത പത്ത് ലക്ഷം രൂപ ഷിഗിലിന് നൽകിയെന്നാണ് പ്രതികളിൽ ഒരാളുടെ മൊഴി.
National News: കർണാടകയിൽ രാഷ്‌ട്രീയ പ്രതിസന്ധികൾ ഒന്നും തന്നെയില്ല; ബിഎസ് യെദിയൂരപ്പ