തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച പ്രകടനം കാഴ്‌ച വെക്കാഞ്ഞത് പരിശോധിക്കണം; കൊടിക്കുന്നില്‍ സുരേഷ്

By Team Member, Malabar News
Malabarnews_kodikkunnil suresh
കൊടിക്കുന്നിൽ സുരേഷ്
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്ല പ്രകടനം കാഴ്‌ച വെക്കാന്‍ യുഡിഎഫിന് സാധിക്കാതെ പോയതില്‍ സമഗ്രമായ പരിശോധന നടത്തണമെന്ന് വ്യക്‌തമാക്കി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ്. യുഡിഎഫിന് മികച്ച വിജയം സ്വന്തമാക്കാന്‍ സാധിക്കുമായിരുന്ന സീറ്റുകളില്‍ ഉണ്ടായ തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തി ഉടന്‍ തന്നെ പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയത്തില്‍ ഇടത് മുന്നണി അഹങ്കരിക്കേണ്ടെന്നും, ബിജെപിയുടെ അവകാശവാദങ്ങള്‍ ഒന്നും തന്നെ കേരളത്തില്‍ വിലപ്പോയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുണ്ടായ പരാജയത്തിന്റെ പാഠങ്ങളെല്ലാം കൃത്യമായി മനസിലാക്കി ജനഹിതമനുസരിച്ച് യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി. അതിനായി സംസ്‌ഥാനത്ത് ഇപ്പോഴുണ്ടായ പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്താനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.

സംസ്‌ഥാനത്ത് നാല് മാസങ്ങള്‍ക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതില്‍ മികച്ച വിജയം നേടി ഭരണം തിരിച്ചു പിടിക്കാനുള്ള നടപടികള്‍ തുടങ്ങണം. അതിനായി വോട്ടര്‍മാര്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പങ്ങളെ കണ്ടെത്തി പരിഹരിച്ച് മുന്നോട്ട് പോകണമെന്നും, ഇടത് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെയും, ബിജെപിയുടെ ജനദ്രോഹ ഭരണത്തിനെതിരെയും ജനങ്ങളെ അണിനിരത്തണമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read also : തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്‌ഞ 21ന്; അധ്യക്ഷ തിരഞ്ഞെടുപ്പ് 28ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE