കൊല്ലത്ത് കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചത് കൊലപാതകം; പ്രതികൾ പിടിയിൽ

By Trainee Reporter, Malabar News
murder case
Representational Image
Ajwa Travels

കൊല്ലം: കൊല്ലത്ത് കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ച കേസ് അന്വേഷണം നിർണായക വഴിത്തിരിവിൽ. സംഭവം കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു. സ്വകാര്യ ബാങ്കിലെ മാനേജരായ സരിതയാണ് ക്വട്ടേഷൻ നൽകിയത്. സരിതയും ക്വട്ടേഷൻ ഏറ്റെടുത്ത അനിമോനും നിലവിൽ പോലീസ് കസ്‌റ്റഡിയിലാണ്. പണം തട്ടിയെടുക്കലായിരുന്നു ഇവരുടെ ലക്ഷ്യം.

കഴിഞ്ഞ മേയ് 16നാണ് സംഭവം. ബിഎസ്എൻഎൽ റിട്ട. ഡിവിഷണൽ എൻജിനിയറായ സി പാപ്പച്ചനാണ് മരിച്ചത്. സൈക്കിളിൽ യാത്ര ചെയ്‌തിരുന്ന പാപ്പച്ചനെ കാറിടിക്കുകയായിരുന്നു. പാപ്പച്ചന്റെ മരണം റോഡ് അപകടമാണെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന വസ്‌തുതകൾ പുറത്തുവന്നത്.

സരിത ബാങ്കിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തത് പാപ്പച്ചൻ ചോദ്യം ചെയ്‌തിരുന്നു. പ്രശ്‌നപരിഹാരത്തിനായി പാപ്പച്ചനെ വിളിച്ചുവരുത്തുകയും കാറിടിപ്പിച്ച് കൊല്ലുകയുമായിരുന്നു. വിരമിക്കൽ ആനുകൂല്യമായി കിട്ടിയ 40 ലക്ഷം രൂപ സ്വകാര്യ ബാങ്കിൽ സ്‌ഥിര നിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചൻ ബാങ്കിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു.

എന്നാൽ, പാപ്പച്ചൻ സ്വന്തം കുടുംബവുമായി അത്രനല്ല ബന്ധത്തിലല്ലെന്ന കാര്യം മാനേജരായ സരിതയടക്കം ഉള്ളവർക്ക് അറിയാമായിരുന്നു. പാപ്പച്ചൻ മരിച്ചാൽ ഈ പണം ചോദിച്ച് ആരും വരില്ലെന്ന് വ്യക്‌തമായി മനസിലാക്കിയാണ് സരിത പദ്ധതികൾ ആസൂത്രണം ചെയ്‌തത്‌. അനിമോൻ വാടകക്കെടുത്ത കാർ പാപ്പച്ചൻ ഓടിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. കൊല്ലം ആശ്രാമം മൈതാനത്തിന് തൊട്ടടുത്ത ഇടവഴിയിൽ ആയിരുന്നു അപകടം.

Most Read| തിരച്ചിൽ പത്താംദിനം; പ്രധാനമന്ത്രിയുടെ വരവിൽ പ്രതീക്ഷയോടെ വയനാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE