ഇലക്‌ട്രിക്‌ വാഹന വിപണി കീഴടക്കാൻ കൊമാകിയുടെ ‘വെനീസ്’ വരുന്നു

By Staff Reporter, Malabar News
venice_komaki-e-scooter
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ഇലക്‌ട്രിക്‌ വാഹന ശ്രേണി വിപുലീകരിച്ചു കൊണ്ട്, ഡെല്‍ഹി ആസ്‌ഥാനമായുള്ള ഇവി സ്‌റ്റാര്‍ട്ടപ്പായ കൊമാകി തങ്ങളുടെ പുതിയ അതിവേഗ ഇ-സ്‌കൂട്ടറായ വെനീസ് അവതരിപ്പിച്ചു. ബ്രാന്‍ഡിന്റെ അതിവേഗ പോര്‍ട്ട്ഫോളിയോയിലെ അഞ്ചാമത്തെ മോഡലാണ് വെനീസ്. ഒൻപത് വ്യത്യസ്‌ത കളര്‍ സ്‌കീമുകളില്‍ ഈ മോഡൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

കമ്പനിയുടെ പരിസ്‌ഥിതി സൗഹൃദ നയങ്ങൾ പാലിക്കുന്ന ഈ വാഹനം ഉടന്‍ നിരത്തുകളിലെത്തുമെന്ന് കൊമാകി വ്യക്‌തമാക്കി. രാജ്യത്തെ മറ്റ് ഇലക്‌ട്രിക്‌ ഇരുചക്ര വാഹനങ്ങളിൽ നിന്ന് വിഭിന്നമായി ഏറ്റവും പുതിയ ഫീച്ചറുകളോടെ ആയിരിക്കും മോഡല്‍ എത്തുകയെന്നും കൊമാകി പറയുന്നു.

മോട്ടോര്‍ സ്‌പെസിഫിക്കേഷനുകളും, അതിന്റെ മറ്റ് വിവരങ്ങളും സ്‌കൂട്ടറിന്റെ ഔദ്യോഗിക ലോഞ്ചില്‍ മാത്രമാകും കമ്പനി വെളിപ്പെടുത്തുക. ലഭ്യമായ റിപ്പോര്‍ട് അനുസരിച്ച് പുതിയ കൊമാകി വെനീസ് ഇലക്‌ട്രിക്‌ സ്‌കൂട്ടര്‍ 72V-40Ah ബാറ്ററിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദീര്‍ഘദൂര യാത്രയ്‌ക്ക് മതിയായ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. വിശാലമായ ഇരിപ്പിടം, ദീര്‍ഘദൂര യാത്രകളില്‍ സ്‌റ്റോറേജ് ഒരു പ്രശ്‌നമല്ലെന്ന് ഉറപ്പാക്കാന്‍ അധിക സ്‌റ്റോറേജ് ബോക്‌സ് എന്നിവയുമായാണ് വെനീസ് ഇലക്‌ട്രിക്‌ സ്‌കൂട്ടര്‍ എത്തുകയെന്നാണ് സൂചന. ഇതിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ഉടനുണ്ടാകും.

Read Also: ഇന്ത്യ-ചൈന ചർച്ച; നിയന്ത്രണ രേഖയിലെ തർക്കങ്ങൾ പരിഹരിക്കാൻ ധാരണയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE