രോഗവ്യാപനം കൂടുന്നു; ധാരാവിയില്‍ വീണ്ടും ആശങ്ക

By Team Member, Malabar News
Malabarnews_dharavi
Representational image
Ajwa Travels

ധാരാവി : കഴിഞ്ഞ രണ്ട് മാസക്കാലമായി കോവിഡ് വ്യാപനം വലിയ രീതിയില്‍ കുറഞ്ഞിരുന്ന ധാരാവിയില്‍ വീണ്ടും രോഗവ്യാപനം കൂടുന്നു. കോവിഡിനെ നിയന്ത്രണ വിധേയമാക്കി കഴിഞ്ഞ് 55 ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ധാരാവിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം 33 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയിലെ ആകെ രോഗികളുടെ എണ്ണം 2883 ആയി ഉയര്‍ന്നു.

നിയന്ത്രണ വിധേയമായതിന് ശേഷം വീണ്ടും ദിനംപ്രതി രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി വിരലിലെണ്ണാവുന്ന ആളുകള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ രോഗികളുടെ എണ്ണത്തില്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധന ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്‌. അതിനുശേഷം രോഗികളുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള ഉയര്‍ച്ചയാണ് ഉണ്ടായത്. പിന്നീട് രോഗവ്യാപനം കുറക്കാന്‍ കര്‍ശന നടപടികളും നിയന്ത്രണങ്ങളും കൊണ്ട് വന്നു. അതിനു പിന്നാലെ കഴിഞ്ഞ ജൂണ്‍ അവസാനത്തോടെ ധാരാവിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായത്. ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ മടങ്ങി എത്തിയതും നിരവധി ആഘോഷങ്ങള്‍ സംഘടിപ്പിച്ചതും ആണ് വീണ്ടും രോഗവ്യാപനം ഉണ്ടാകാന്‍ കാരണമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ നിലവില്‍ 2883 ആളുകള്‍ക്കാണ് ധാരാവിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 124 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുണ്ട്. ഒപ്പം തന്നെ ഇതുവരെ 270 ആളുകള്‍ കോവിഡ് ബാധിച്ച് ധാരാവിയില്‍ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE