കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് വീണ്ടും ബോംബേറ്. സിപിഎം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. വീടിന് നേരെ രണ്ട് പെട്രോൾ ബോംബുകൾ എറിയുകയായിരുന്നു. വീടിന്റെ ജനൽച്ചില്ലുകളും വാതിലും തകർന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്നാണ് സിപിഎമ്മിന്റെ ആരോപണം.
Most Read: സോണിയ ഗാന്ധി വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല