കുറ്റ്യാടിയിൽ കെപി കുഞ്ഞമ്മദ് കുട്ടി വീണ്ടും പരിഗണനയിൽ; പ്രഖ്യാപനം ഉടൻ

By Staff Reporter, Malabar News
kp-kunhammad-kutty
Ajwa Travels

കോഴിക്കോട്: കുറ്റ്യാടി നിയോജക മണ്ഡലത്തിലേക്ക് കെപി കുഞ്ഞഹമ്മദ് കുട്ടി മാസ്‌റ്ററെ സിപിഎം വീണ്ടും പരിഗണിക്കുന്നു. ജയ സാധ്യതയും പാർട്ടി കമ്മിറ്റികളുടെ അഭിപ്രായവും മാനിച്ചാണിത്. സിപിഎമ്മിന്റെ കീഴ്ഘടകങ്ങളിൽ നിന്നും അദ്ദേഹത്തിന് വേണ്ടി ശക്‌തമായ സമ്മര്‍ദ്ദവുമുണ്ട്. ഒപ്പം ഡിവൈഎഫ്ഐ സംസ്‌ഥാന അധ്യക്ഷൻ എഎ റഹീമിന്റെ പേരും മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്.

ഇന്ന് രാവിലെ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം അന്തിമ നിർദ്ദേശം സംസ്‌ഥാന നേതൃത്വത്തെ അറിയിക്കും. രാവിലെ 10ന് കോഴിക്കോട്ടാണ് യോഗം. വൈകീട്ട് ആയഞ്ചേരിയിൽ എൽഡിഎഫ് മണ്ഡലം കൺവെൻഷൻ നടക്കും. ഇതിന് മുൻപായി സ്‌ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. നേരത്തെ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകുന്നതിനെ വൻ പ്രതിഷേധം ഉയർന്നിരുന്നു. പിന്നീടാണ് സീറ്റ് പാർട്ടി ഏറ്റെടുത്തത്.

Read Also: രാജി തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല, തന്റെ പേര് വെട്ടിയത് ചെന്നിത്തല; രമണി പി നായർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE