‘കൃഷ്‌ണന്‍കുട്ടി പണി തുടങ്ങി’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്; കൗതുകമുണര്‍ത്തി സാനിയ

By Staff Reporter, Malabar News
saniya_malabar news
Ajwa Travels

സൂരജ് ടോമിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കൃഷ്‌ണന്‍കുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, സാനിയ ഇയ്യപ്പന്‍ ടീം ഒന്നിക്കുന്ന ചിത്രം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്.

പോളറോയിഡ് ക്യാമറയുമായി നില്‍ക്കുന്ന സാനിയയാണ് പോസ്‌റ്ററില്‍ ഉള്ളത്. ഏറെ കൗതുകവും അതേസമയം ക്‌ളാസ് ലുക്കും നല്‍കുന്ന പോസ്‌റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടന്‍ പൃഥ്വിരാജ് അടക്കം നിരവധി പേര്‍ സാനിയക്കും ചിത്രത്തിനും ആശംസകള്‍ അറിയിച്ച് രംഗത്തെത്തി.

ഇഫാര്‍ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം പെപ്പര്‍കോണ്‍ സ്‌റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിനായി സംഗീതമൊരുക്കിയ സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗാനരചന ഹരി നാരായണന്‍.

Read Also: ഓസീസിന് എതിരെ ഇന്ത്യക്ക് ദയനീയ തോൽവി; നാണക്കേടിന്റെ റെക്കോഡും സ്വന്തം

ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി എത്തുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനിംഗ് നിര്‍വഹിക്കുന്നത് ബാഹുബലി, പത്‌മവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണല്‍ അവാര്‍ഡ് ജേതാവുമായ ജെസ്‌റ്റിന്‍ ജോസാണ്.

എഡിറ്റിംഗ്: കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എം. ബാവ. കോസ്‌റ്റ്യൂം ഡിസൈനര്‍: ആരതി ഗോപാല്‍, മേക്കപ്പ്: നജില്‍ അഞ്ചല്‍, അസോസിയേറ്റ് ഡയറക്‌ടര്‍: രതീഷ് എസ്, സംഘട്ടനം: അഷ്റഫ് ഗുരുക്കള്‍, സ്‌റ്റില്‍സ്: മഹേഷ് മഹി മഹേശ്വര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിച്ചാര്‍ഡ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അമ്പിളി കോട്ടയം.

National News: അധ്യക്ഷനാകാൻ ഇല്ലെന്ന് രാഹുൽ; സോണിയ ഗാന്ധി തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE