ലക്ഷങ്ങളുടെ കുടിശിക; മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി

By News Bureau, Malabar News
malankara dam
Ajwa Travels

തൊടുപുഴ: മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. ബില്ലിനത്തിൽ 27 ലക്ഷത്തിന്റെ കുടിശിക വന്നതോടെയാണ് നടപടിയെന്നാണ് വിശദീകരണം.

എന്നാൽ കെഎസ്ഇബിക്ക് സ്‌ഥലം വിട്ടുകൊടുത്ത വകയിൽ കിട്ടാനുള്ള പാട്ടത്തിൽ നിന്ന് വൈദ്യുതി തുക കുറക്കണമെന്ന് കരാറുണ്ടെന്ന് ജലസേചന വകുപ്പ് പറയുന്നു.

സ്‌ഥലം വിട്ടുകൊടുത്ത വകയിൽ കിട്ടാനുള്ള പാട്ടത്തിൽ നിന്ന് വൈദ്യുതി തുക കുറക്കണമെന്ന കരാർ ചൂണ്ടിക്കാട്ടി കെഎസ്ഇബിക്ക് കത്ത് നൽകിയിരുന്നതായും ജലസേചനവകുപ്പ് അറിയിച്ചു.

ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിനും വകുപ്പ് സെക്രട്ടറിക്കും മുന്നിൽ വിഷയം ധരിപ്പിച്ചെന്നും ഉദ്യോഗസ്‌ഥർ പറയുന്നു. വൈദ്യുതി കണക്ഷൻ കട്ട്‌ ചെയ്‌തത് ഡാമിന്റെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.

Most Read: വിവാഹപ്രായ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; സഭയിൽ പ്രതിപക്ഷ പ്രതിഷേധം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE