കൊച്ചി: എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് അപകടം. പാലാരിവട്ടം ചക്കരപ്പറമ്പിലാണ് ബസ് മരത്തിലിടിച്ച് അപകടമുണ്ടായത്. ഡ്രൈവര്‍ സംഭവ സ്‌ഥലത്ത് തന്നെ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. കണ്ടക്‌ടര്‍ അടക്കം നാല് പേരുടെ നില ഗുരുതരമാണ്.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസ് ആണ് പുലര്‍ച്ചെ അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ നാലരയോടെ നാലുവരിപ്പാതയുടെ സമീപത്തുള്ള മരത്തിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഡ്രൈവറുടെ മൃതദേഹം പോസ്ററ്മോർട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. പൊലീസും ഫയര്‍ ഫോഴ്സും സ്‌ഥലത്തെത്തിയാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.
Read also: കസ്‌റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും