ഡ്രൈവര്‍ കം കണ്ടക്​​ടര്‍ സംവിധാനം നിര്‍ത്തലാക്കും

By Syndicated , Malabar News
Ksrtc_kerala_Malabar news
Ajwa Travels

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ  ഡ്രൈവര്‍ കം കണ്ടക്​​ടര്‍ സംവിധാനം നിര്‍ത്തലാക്കുന്നു.  പകരം എട്ടുമണിക്കൂര്‍ ജോലിക്ക് ശേഷം ജീവനക്കാര്‍ക്ക് വിശ്രമം നല്‍കും. ഡ്യൂട്ടി കഴിയുന്നവര്‍ക്ക് ഏഴുമണിക്കൂര്‍ വിശ്രമത്തിനായി പ്രത്യേക സംവിധാനം ഒരുക്കും. എട്ടുമണിക്കൂറിനു മുകളില്‍ ഓടുന്ന ബസുകള്‍ക്ക് ഘട്ടം ഘട്ടമായി ക്രൂ ചെയ്ഞ്ച് നടപ്പാക്കും.

വൈറ്റില അപകടത്തിന്റെ പശ്‌ചാത്തലത്തില്‍   മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനം ഉണ്ടായത്.

ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍മാരെ തന്നെ കണ്ടക്​​ടറായും നിയോഗിക്കുന്ന സംവിധാനമാണ് ഡ്രൈവര്‍ കം കണ്ടക്​​ടര്‍. ദീര്‍ഘദൂര ബസുകളില്‍ കണ്ടക്​​ടര്‍ ലൈസന്‍സുള്ള രണ്ട് ഡ്രൈവര്‍മാരെ നിയോഗിക്കുന്ന സംവിധാനം നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി നേരത്തെ  ഉത്തരവിട്ടിരുന്നു.

Read also: കള്ളപ്പണ കേസ്; ബിനീഷ് കൊടിയേരിയുടെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE