തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു. ഓണക്കാല അവധികള്‍ കണക്കിലെടുത്താണ് ഇപ്പോള്‍ സര്‍വീസ് ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസുകള്‍ നടത്തുന്നത്. രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണി വരെ ബസുകള്‍ സര്‍വീസ് നടത്തും.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. ഓണക്കാല അവധികള്‍ കണക്കിലെടുത്തു ഇപ്പോള്‍ ആരംഭിച്ച പൊതുഗതാഗത സര്‍വീസുകള്‍ സെപ്റ്റംബര്‍ രണ്ട് വരെ ഉണ്ടായിരിക്കും. യാത്രാ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷനിലൂടെ ബുക്ക് ചെയ്യാം. www.online.keralartc.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.